കൂടംകുളം: കൂടംകുളം ആണവനിലയവും പരിസരപ്രദേശങ്ങളും പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലായി. പതിനായിരത്തിലേറെ പോലീസുകാരാണ് കൂടംകുളത്ത് തമ്പടിച്ചിരിക്കുന്നത്. ഇതിനിടെ മൂന്ന് ദിവസം പിന്നിട്ട് പ്രക്ഷോഭകരുടെ നിരാഹാര സമരം തുടരുകയാണ്.
കൂടംകുളത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമരവേദിയിലേയ്ക്ക് കൂടുതല്‍ പ്രക്ഷോഭകര്‍ എത്തിപ്പെടാതിരിക്കാന്‍ സമരപന്തലിലേയ്ക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചിരിക്കുകയാണ്. അതേസമയം കൂടുതല്‍ പോലീസുകാര്‍ കൂടംകൂളത്തേയ്ക്ക് വരാതിരിക്കാന്‍ പ്രക്ഷോഭകര്‍ ഭൂരിഭാഗം റോഡുകളിലും ഗതാഗത തടസം സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി പ്രക്ഷോഭകരെ പിടികൂടാന്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി കുടിലുകള്‍ പോലീസ് അടിച്ചുതകര്‍ത്തത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോലീസിനെ ഭയന്ന് സ്ത്രീകളും കുട്ടികളും മറ്റ് സ്ഥലങ്ങളിലേയ്ക്ക് പലായനം ചെയ്യുകയാണ്. പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ പുറം ലോകമറിയാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം പോലീസ് കര്‍ശനമായി തടയുകയാണ്.
ഇന്നലെ ചെന്നൈയില്‍ നടന്ന യോഗത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും അതിക്രമങ്ങള്‍ ഉണ്ടാകരുതെന്ന മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് പോലീസ് അതിക്രമങ്ങള്‍ക്ക് ശമനം ഉണ്ടായിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടംകുളത്ത് നിരോധനാജ്ഞ 30 ദിവസത്തേയ്ക്ക് കൂടി നീട്ടി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. 100 കിമീ ചുറ്റളവില്‍ വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

SUMMERY: Kudankulam: Situation is tense around the Kudankulam Nuclear Power Plant on Tuesday after one person was killed in police firing in Tuticorin yesterday as anti-nuclear protesters turned violent. Today is day three of the fresh protests against the nuclear plant and thousands of demonstrators spent last night camping in the open.
Keywords: National, Koodamkulam, Protest, Police, Kudamkulam Nuclear Power Plant, Violent,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.