Manipur Violence | മണിപ്പൂരില്‍ അശാന്തി ഒഴിയുന്നില്ല; '24 മണിക്കൂറിനുള്ളില്‍ 6 പേര്‍ കൊല്ലപ്പെട്ടു'; രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും രക്തരൂഷിതമായ ദിവസം

 


ഗുവാഹത്തി: (www.kvartha.com) സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അച്ഛനും മകനും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 16 ഓളം പേര്‍ക്ക് പരിക്കേറ്റു. സൈന്യം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
         
Manipur Violence | മണിപ്പൂരില്‍ അശാന്തി ഒഴിയുന്നില്ല; '24 മണിക്കൂറിനുള്ളില്‍ 6 പേര്‍ കൊല്ലപ്പെട്ടു'; രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും രക്തരൂഷിതമായ ദിവസം

സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്ന സാഹചര്യത്തില്‍ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ കര്‍ഫ്യൂ ഇളവുണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു. മണിപ്പൂരിലെ രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും രക്തരൂഷിതമായ ദിവസങ്ങളില്‍ ഒന്നായിരുന്നു ശനിയാഴ്ച. ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയിലെ പല സ്ഥലങ്ങളിലും ആക്രമണങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തു.

ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്ത പ്രദേശത്തെ ഗ്രാമത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ പിതാവും മകനും ഉള്‍പ്പെടെ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ദുരിതബാധിതര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയായിരുന്നെങ്കിലും മെയ് മൂന്നിന് ആദ്യമായി അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗ്രാമവാസികള്‍ ക്യാമ്പുകളിലേക്ക് പലായനം ചെയ്തതിനെ തുടര്‍ന്ന് തങ്ങളുടെ ഗ്രാമത്തിന് കാവലിനായി വെള്ളിയാഴ്ച മടങ്ങിയെത്തുകയായിരുന്നു ഇവര്‍.

ബിഷ്ണുപൂര്‍ ജില്ലയിലെ തെരാഖോങ്‌സാങ്ബിയില്‍ ഒരേസമയം നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടുണ്ട്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സനസാബി, തമ്നപോക്പി ഗ്രാമങ്ങളില്‍ അജ്ഞാതര്‍ വെടിയുതിര്‍ത്തതായും പറയുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊലപാതകത്തിനെതിരെ ഇംഫാലിലും വന്‍ പ്രതിഷേധം ഉയര്‍ന്നു. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ മണിപ്പൂരിലെ ബിജെപി എംഎല്‍എ രാജ്കുമാര്‍ ഇമോ സിംഗ് കേന്ദ്ര സുരക്ഷാ സേനക്കെതിരെ ആഞ്ഞടിച്ചുവെന്നും, അര്‍ദ്ധസൈനിക സേനാംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വിവിധ ജില്ലകളിലായി പുതിയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സംസ്ഥാനത്തെ പ്രദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും സംയുക്ത സേന തിരച്ചില്‍ നടത്തുകയും ഏഴ് അനധികൃത ബങ്കറുകള്‍ നശിപ്പിക്കുകയും ചെയ്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു.

Keywords: National News, Manipur Crisis, News, Manipur, Violence, Dead, Murder, Six Dead In 24 Hours In Fresh Manipur Violence, 'Deadliest' Day In A Fortnight, Police.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia