കൊറോണക്കാലത്തും കണ്ണില്ലാത്ത ക്രൂരത, ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ക​ണ്ണ് ചൂഴ്‌ന്നെടുത്തു

 


ഭോ​പ്പാ​ല്‍: (www.kvartha.com 23.04.2020) കൊറോണക്കാലത്തും പെണ്കുട്ടികൾക്കെതിരെ കണ്ണില്ലാത്ത ക്രൂരത തുടരുന്നു. ഏറ്റവുമൊടുവിൽ മ​ധ്യ​പ്ര​ദേ​ശി​ല്‍ ആറു വയസുകാരിയെ ലൈം​ഗികമായി പീ​ഡി​പ്പി​ച്ചശേ​ഷം ക​ണ്ണ് ചൂഴ്‌ന്നെടുത്തു, മ​ധ്യ​പ്ര​ദേ​ശി​ലെ ധ​മോ​യി​ലാ​ണ് രാജ്യത്തെ ഞെട്ടിച്ച സം​ഭ​വം. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ജ​ബ​ല്‍‌​പു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബു​ധ​നാ​ഴ്ച വൈകിട്ട് വീ​ടി​നു സ​മീ​പം കൂ​ട്ടു​കാ​രു​മാ​യി ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ അ​ജ്ഞാ​ത​ന്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.


കൊറോണക്കാലത്തും കണ്ണില്ലാത്ത ക്രൂരത, ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ക​ണ്ണ് ചൂഴ്‌ന്നെടുത്തു

പെ​ണ്‍​കു​ട്ടി​യെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നാടൊട്ടുക്കും തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ വ്യാഴാഴ്ച രാവിലെയാണ് അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ണ്ണ് ചൂഴ്‌ന്നെടുത്ത നി​ല​യി​ല്‍ കണ്ടെത്തിയത്. കുട്ടിയുടെ നില  അ​തീ​വ ഗു​രു​തതരമാണെന്ന് പോലീസ് പറഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Summary: Six Year old girl Molested in Madhya Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia