Protest | വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രിയുടെ വീടിന് മുമ്പില്‍ ഉള്ളി വിറ്റ് കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം; സര്‍കാരിനും കേന്ദ്രസര്‍കാരിനുമെതിരെ മുദ്രാവാക്യം വിളി

 


ഭുവനേശ്വര്‍: (KVARTHA) വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രിയുടെ വീടിന് മുമ്പില്‍ ഉള്ളി വിറ്റ് ഒഡീഷ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം. ഒഡീഷ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ ഒഡീഷ ഛാത്ര കോണ്‍ഗ്രസാണ് കൃഷിമന്ത്രി രണേന്ദ്ര പ്രതാപ് സ്വയിന്റെ വീടിന് മുന്നില്‍ സവാള വിറ്റ് പ്രതിഷേധിച്ചത്.

Protest | വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രിയുടെ വീടിന് മുമ്പില്‍ ഉള്ളി വിറ്റ് കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം; സര്‍കാരിനും കേന്ദ്രസര്‍കാരിനുമെതിരെ മുദ്രാവാക്യം വിളി

ഒരു ക്വിന്റല്‍ ഉള്ളിക്ക് 20 രൂപ വെച്ചാണ് വിറ്റതെന്നും വിലക്കയറ്റത്തില്‍ കൃഷിമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയണമെന്നും വിലക്കയറ്റത്തിന് ഉത്തരവാദികള്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകളാണെന്നും വിദ്യാര്‍ഥി വിഭാഗം അധ്യക്ഷന്‍ യാസിര്‍ നവാസ് പറഞ്ഞു.

പ്രതിഷേധക്കാര്‍ ഒഡീഷ സര്‍കാരിനും കേന്ദ്രസര്‍കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, സംസ്ഥാന കൃഷി മന്ത്രി സ്വയിന്‍ എന്നിവരുടെ കോലം കത്തിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാന സര്‍കാര്‍ എന്താണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉള്ളി വില കുറക്കാന്‍ വേണ്ടി സര്‍കാര്‍ എന്ത് ചെയ്തു. തുടങ്ങിയ ചോദ്യങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

ഉള്ളിയുടെ വില കുറക്കാനും കര്‍ഷകരെ ഉള്ളികൃഷിയിലേക്ക് നയിക്കാനുമായി സര്‍കാര്‍ പദ്ധതി തുടങ്ങിയിരുന്നു. ഇതിന് കീഴില്‍ സംസ്ഥാന സര്‍കാര്‍ ശീതീകരണ സംഭരണി സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. 15 കോടി രൂപ ചിലവില്‍ രൂപവത്കരിച്ച ഒനിയന്‍ മിഷന്റെ സ്ഥിതി എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും യാസിര്‍ നവാസ് പറഞ്ഞു.

Keywords:  Slamming Odisha Govt Over Price Rise, Chhatra Congress Sells Onion At Rs 20 Per Kg Outside Minister’s Residence, Odisha, News, Protesters, Politics, Chhatra Congress, Sells Onion, Minister, Residence, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia