Smoking | പുകവലി ശ്വാസകോശത്തെ മാത്രമല്ല, നട്ടെല്ലിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്ന് പഠനം
May 4, 2023, 12:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) പുകവലി ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണെന്നും കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍, പുകവലി നട്ടെല്ലിനും ദോഷം വരുത്തുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഒരു പഠനം. അന്നല്‍സ് ഓഫ് ദി റുമാറ്റിക് ഡിസീസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പുകവലി മൂലം നടുവേദനയ്ക്ക് 30 ശതമാനം സാധ്യതയുണ്ടെന്ന് പറയുന്നു.
പുകവലിയും നട്ടെല്ലിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം
പുകവലി പൊതുവേ, രക്തചംക്രമണം മന്ദഗതിയിലാക്കുന്നതിലൂടെയും പോഷകങ്ങളുടെ ഒഴുക്ക് കുറയ്ക്കുന്നതിലൂടെയും ടിഷ്യുവിനെ നശിപ്പിക്കുമെന്ന് ജസ്ലോക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എന്‍ഡോസ്‌കോപ്പിക് സ്പൈന്‍ സര്‍ജന്‍ കണ്‍സള്‍ട്ടന്റ് ഡോ മനീഷ് കോത്താരി പറയുന്നു. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നതിനു പുറമേ, നിക്കോട്ടിന്‍ രക്തക്കുഴലുകളുടെ വലുപ്പം കുറയ്ക്കുകയും ചെയ്യുന്നു. ആത്യന്തികമായി ഇവയെല്ലാം ഡിസ്‌കുകള്‍ക്കും ലിഗ്മെന്റുകള്‍ക്കും പുറകിലെ പേശികള്‍ക്കും കേടുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
നട്ടെല്ലിന്റെ തലയണയായി വര്‍ത്തിക്കുകയും വഴക്കം നല്‍കുകയും ചെയ്യുന്ന ഇന്റര്‍വെര്‍ടെബ്രല്‍ ഡിസ്‌കുകളുടെ തകര്‍ച്ചയ്ക്കും പുകവലി കാരണമാകുന്നതായാണ് പറയുന്നത്. 'ഒരു വ്യക്തി പുകവലിക്കുകയാണെങ്കില്‍, അവരുടെ ഡിസ്‌ക് വേഗത്തില്‍ നശിക്കുകയും പുകവലിക്കാത്തവരെ അപേക്ഷിച്ച് ഡിസ്‌ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുമാണ്. മാത്രമല്ല, നട്ടെല്ലിന് ഫ്യൂഷന്‍ സര്‍ജറി എന്ന് വിളിക്കുന്ന ശസ്ത്രക്രിയ ചെയ്യുമ്പോള്‍, പുകവലിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ ഫ്യൂഷന്‍ സംഭവിക്കില്ല, ശസ്ത്രക്രിയ പരാജയപ്പെടും. അതിനാല്‍, ശസ്ത്രക്രിയ വിജയിക്കുന്നതിന് ആറ് മാസം മുമ്പ് പുകവലി നിര്‍ത്തേണ്ടത് നിര്‍ബന്ധമാണ്', ന്യൂഡെല്‍ഹിയിലെ ഇന്ത്യന്‍ സ്പൈനല്‍ ഇഞ്ചുറി സെന്ററിലെ സ്പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും യൂണിറ്റ് ഹെഡുമായ ഡോ.ഗുരുരാജ് സംഗോണ്ടിമഠം പറഞ്ഞു.
നട്ടെല്ലിന്റെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം
നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ ചിട്ടയായ വ്യായാമമാണ് പ്രഥമവും പ്രധാനമായ കാര്യമെന്ന് വിദഗ്ധര്‍ പറയുന്നു. 'നമ്മള്‍ ഇരിക്കുന്നതും നില്‍ക്കുന്നതും ഉറങ്ങുന്നതുമായ രീതികളും ശ്രദ്ധിക്കണം. എല്ലായ്‌പ്പോഴും നേരെ ഇരിക്കണം, ഒരു മണിക്കൂറില്‍ കൂടുതല്‍ ഒരിടത്ത് തുടര്‍ച്ചയായി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യരുത്. കൂടാതെ, ഏതെങ്കിലും ഭാരം ഉയര്‍ത്തുമ്പോള്‍ നാം ശ്രദ്ധിക്കണം'.

Keywords: Malayalam News, Smoking, India News, Treatment, Health, Health News, Smoking not only affects the lungs, it has an impact on spine health too.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.