Snake found | വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി ബൊമ്മൈ ബിജെപി ക്യാമ്പ് ഓഫീസില്‍ എത്തിയപ്പോള്‍ മുന്നില്‍ 'അപ്രതീക്ഷിത അതിഥി'; കെട്ടിട വളപ്പില്‍ പാമ്പിനെ കണ്ടെത്തി; വീഡിയോ

 


ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗ്ഗോണിലെ ബിജെപി ക്യാമ്പ് ഓഫീസില്‍ എത്തിയപ്പോള്‍ കെട്ടിട വളപ്പില്‍ പാമ്പിനെ കണ്ടെത്തി. ഇത് അവിടെയുണ്ടായിരുന്നവരില്‍ അങ്കലാപ്പുണ്ടാക്കി.
    
Snake found | വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി ബൊമ്മൈ ബിജെപി ക്യാമ്പ് ഓഫീസില്‍ എത്തിയപ്പോള്‍ മുന്നില്‍ 'അപ്രതീക്ഷിത അതിഥി'; കെട്ടിട വളപ്പില്‍ പാമ്പിനെ കണ്ടെത്തി; വീഡിയോ

പാമ്പിനെ പിന്നീട് പിടികൂടി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തില്‍ കെട്ടിട പരിസരം സുരക്ഷിതമാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവച്ച വീഡിയോയില്‍, കെട്ടിട വളപ്പില്‍ കണ്ടെത്തിയ പാമ്പ് തെന്നിമാറുന്നത് കാണാം.

ലീഡ് നിലയില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നാലാം തവണയും സീറ്റ് നിലനിര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് നേതാവ് യാസിര്‍ അഹമ്മദ് ഖാന്‍ പത്താന്‍, ജനതാദള്‍ സെക്യുലറിലെ (ജെഡിഎസ്) ശശിധര്‍ ചന്നബസപ്പ യാലിഗര്‍ എന്നിവരാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.

Keywords: Mangalore News, Malayalam News, Karnataka Election News, BJP, Karnataka Polls 2023, Snake found in BJP camp office in K'taka as CM arrives, rescued.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia