Snake Scare | ട്രെയിനിലെ എസി കോചില്‍ പാമ്പിനെ കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി; മുക്കിലും മൂലയിലും അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

 


ലക്‌നൗ:  (KVARTHA) ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിനിലേക്ക് കൂറ്റന്‍ പെരുമ്പാമ്പ് ഇഴഞ്ഞുകയറിതിന് പിന്നാലെ പേടിച്ച ഡ്രൈവറും ക്ലീനറും നടുറോഡില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയോടിയ സംഭവം വൈറലായിരുന്നു.  പൊലീസെത്തി പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്ത ബൈകിലേക്ക് ചാടി പാമ്പ് അതില്‍ ചുറ്റുകയായിരുന്നു. തുടര്‍ന്ന് ജീവന്‍ പണയം വെച്ചാണ് പൊലീസുകാര്‍ പെരുമ്പാമ്പിനെ പിടിച്ച് വനം വകുപ്പിന് കൈമാറിയത്. 

ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ഈ സംഭവത്തിന് പിന്നാലെ ഇപ്പോഴിതാ, ട്രെയിനിലെ എസി കോചില്‍ പാമ്പിനെ കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ മഗധ് എക്‌സ്പ്രസിലാണ് സംഭവം. ഒരു നിമിഷം പകച്ച യാത്രക്കാര്‍ സംഭവം ഉടനെ റെയില്‍വെ അധികൃതരെ അറിയിച്ചു. 

വിവരമറിഞ്ഞ റെയില്‍വെ ജീനക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ട്രെയിന്‍ ഇറ്റാവ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതിന് ശേഷം വിശദമായ തിരച്ചില്‍ നടത്തി. ട്രെയിന്‍ ഏറെനേരം നിര്‍ത്തിയിട്ട് മുക്കിലും മൂലയിലും അടക്കം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ പാമ്പിനെ കണ്ട എസി കോച് വേര്‍പെടുത്തിയ ശേഷമാണ് ട്രെയിന്‍ ഡെല്‍ഹിയിലേക്ക് പോയത്. 


Snake Scare | ട്രെയിനിലെ എസി കോചില്‍ പാമ്പിനെ കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി; മുക്കിലും മൂലയിലും അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍


Keywords: News, National, National-News, Snake, Scare, Magadh Express, UP News, Coach Detached, Passengers, Alerted, Forest Department, Etawah, Railway Station, Uttar Pradesh, Train-News, Snake scare halts Magadh Express in UP, coach detached, passengers alerted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia