Social media influencers | സോഷ്യൽ മീഡിയയിലുള്ള സ്വാധീനം ദുരുപയോഗം ചെയ്യുന്നവർക്ക് പണിവരുന്നു;

 


മാറിമറിയുന്നത് കോടികൾ; ശക്തമായ നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി സർകാർ; ലംഘനത്തിന് 50 ലക്ഷം വരെ പിഴ; പണം വാങ്ങി പ്രമോഷൻ ചെയ്യുന്നവർക്ക് നിയന്ത്രണങ്ങൾ

ന്യൂഡെൽഹി: (www.kvartha.com)
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പണം വാങ്ങി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്കായി നിയമങ്ങൾക്കൊരുങ്ങി കേന്ദ്ര സർകാർ. അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇൻഡ്യ (ASCI) യുടെ കണക്ക് പ്രകാരം 1,200 കോടി രൂപ കടന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മേഖലയ്ക്ക് മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറങ്ങും. 'ചെയ്യേണ്ടതും ചെയ്യരുതാത്തതും' എന്നതിനെക്കുറിച്ചുള്ള പുതിയ മാർഗനിർദേശങ്ങൾ കൊണ്ടുവരാനാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒരുങ്ങുന്നത്. നിയമങ്ങൾ ലംഘിച്ചാൽ 10 മുതൽ 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ടെന്ന് അമർ ഉജാല റിപോർട് ചെയ്തു.
       
Social media influencers | സോഷ്യൽ മീഡിയയിലുള്ള സ്വാധീനം ദുരുപയോഗം ചെയ്യുന്നവർക്ക് പണിവരുന്നു;

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കാനാണ് സാധ്യത. സോഷ്യൽ മീഡിയയിൽ ഉൽപന്നങ്ങൾ പ്രമോട് ചെയ്യുന്നതിനായി വ്ലോഗർമാർക്ക് ബ്രാൻഡുകൾ പണം നൽകുന്നു. നിർദിഷ്ട മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരു ഉൽപന്നത്തെ പ്രമോട് ചെയ്യുന്നതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അവരിൽ നിന്ന് പണം ഈടാക്കുകയാണെങ്കിൽ ബ്രാൻഡുമായുള്ള ബന്ധം വെളിപ്പെടുത്തേണ്ടതുണ്ട്. ലൈവ്മിന്റ് റിപോർട് അനുസരിച്ച്, ഈ മേഖലയിലെ മൂല്യം ഏകദേശം 900 കോടി രൂപയാണ്. 2025 ഓടെ ഇത് 2,000 കോടി കവിയാൻ സാധ്യതയുണ്ട്.

മാർഗനിർദേശങ്ങൾ ഡിജിറ്റൽ വിപണിയെ സുഗമമാക്കുമെന്ന് മാത്രമല്ല, പിഴയെ ഭയന്ന് ഇൻഫ്ലുവൻസർമാരെ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം അനുദിനം വർധിച്ചുവരികയാണ്. ആളുകൾ ഏതെങ്കിലും ഉത്‌പന്നം വാങ്ങുകയാണെങ്കിൽ, അതിന്റെ റിവ്യൂകൾ പലപ്പോഴും കാണുകയും അതിനുശേഷം മാത്രം ഉൽപന്നം വാങ്ങാൻ തീരുമാനിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. വ്യാജ റിവ്യൂവുകളും വ്യാപകമാണെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് സർകാർ ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നത്.

Keywords:  National, Newdelhi, News, Top-Headlines, Social-Media, Government, Social media influencers eye long run gains of Centres dos and donts list.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia