സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ മാനിക്കണമെന്ന് കേന്ദ്രം ഡെല്‍ഹി ഹൈകോടതിയില്‍; അറിയിപ്പില്ലാതെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിന് ട്വിറ്റെറിനെതിരെ കേസെടുക്കാമെന്നും വിലയിരുത്തല്‍
Mar 30, 2022, 21:38 IST
ന്യൂഡെല്‍ഹി: (www.kvartha.com 30.03.2022) സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ മാനിക്കണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും കേന്ദ്രം ഡെല്‍ഹി ഹൈകോടതിയെ അറിയിച്ചു.
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും സാമൂഹ്യവും സാങ്കേതികവുമായ പുരോഗതിയുടെ ഒഴുക്കില്‍ വഴിതിരിച്ചുവിടാനോ ഒഴിവാക്കാനോ കഴിയില്ലെന്നും സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ മാനിക്കുകയും ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് അവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും വേണമെന്നും കേന്ദ്രസര്‍കാര്‍ ഡെല്‍ഹി ഹൈകോടതിയെ അറിയിച്ചു.
സമൂഹമാധ്യമങ്ങള്‍ അകൗണ്ട് എടുത്തുകളയുകയോ പൂര്‍ണമായും സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യരുതെന്ന് കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കി. തന്റെ അകൗണ്ട് നര്‍ത്തലാക്കിയതിനെതിരെ ഒരു ട്വിറ്റെര്‍ ഉപയോക്താവ് നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായി സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപയോക്താവിന് മുന്‍കൂര്‍ അറിയിപ്പ് നല്‍കുകയും നയങ്ങള്‍ അല്ലെങ്കില്‍ ബാധകമായ വിവര സാങ്കേതിക നിയമങ്ങള്‍ ലംഘിക്കുന്ന വിവരങ്ങളോ ഉള്ളടക്കമോ നീക്കം ചെയ്യാനും ആവശ്യപ്പെടുകയും വേണം. ഭൂരിഭാഗം ഉള്ളടക്കങ്ങള്‍/പോസ്റ്റുകള്‍/ട്വീറ്റുകള്‍ നിയമവിരുദ്ധമാണെങ്കില്‍ കടുത്തനടപടി സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. അതായത് മുഴുവന്‍ വിവരങ്ങളും നീക്കം ചെയ്യുകയോ അല്ലെങ്കില്‍ അകൗണ്ട് താല്‍കാലികമായി റദ്ദാക്കുകയോ ചെയ്യുക.
സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒരാളെ സമ്പൂര്‍ണമായി ഒഴിവാക്കുന്നത് ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ടികിള്‍ 14, 19, 21 എന്നിവയുടെ സ്പിരിറ്റിന് എതിരാണെന്നും ചില ഭാഗമോ ഉള്ളടക്കമോ നിയമവിരുദ്ധമാണെങ്കില്‍, അത്തരം ആരോപണങ്ങള്‍ മാത്രം നീക്കം ചെയ്യുന്നതിനുള്ള നടപടി സമൂഹമാധ്യമങ്ങളുടെ ഉടമകള്‍ സ്വീകരിക്കാമെന്നും പൂര്‍ണമായും അകൗണ്ട് ഒഴിവാക്കരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
'സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ മാനിക്കണം, അകൗണ്ട് എടുത്തുകളയുകയോ പൂര്‍ണമായും സസ്പെന്‍ഡ് ചെയ്യുകയോ അരുത്. മുഴുവന്‍ വിവരങ്ങളും അല്ലെങ്കില്‍ അകൗണ്ടും എടുത്തുകളയുന്നത് അവസാന നടപടിയായിരിക്കണം, സ്വാഭാവിക നീതി പാലിച്ചുകൊണ്ട് ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ഉപയോക്താവിന് തന്റെ നിലപാട് വിശദീകരിക്കാന്‍ ന്യായമായ സമയവും അവസരവും നല്‍കുകയും ചെയ്യണം,' എന്നും അഭിഭാഷകന്‍ മനീഷ് മോഹന്‍ മുഖേന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
Keywords: Social media platforms must respect fundamental rights of citizens, Centre tells Delhi HC, New Delhi, News, Social Media, National, High Court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.