ചില ദിവസങ്ങളില്‍ ഏഴും എട്ടും പേര്‍ ഞങ്ങള്‍ക്കരികിലെത്തി; പീഡനം താങ്ങാനാകാതെ മരിച്ചുപോകുമെന്ന് തോന്നി: നയതന്ത്രജ്ഞനില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതികളുടെ ഞെട്ടിക്കുന്ന മൊഴി

 


ഗുര്‍ഗാവൂണ്‍: (www.kvartha.com 09.09.2015) കഴിഞ്ഞ നാല് മാസങ്ങള്‍ ഞങ്ങള്‍ക്ക് ശപിക്കപ്പെട്ടതായിരുന്നു. അത്രയ്ക്കും ദുരിതമായിരുന്നു. ആ വീട്ടില്‍ ഞങ്ങള്‍ മരിക്കുമെന്ന് കരുതി. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പോലും ഞങ്ങളുടെ മൃതദേഹം കാണാനാകില്ലെന്ന് കരുതി നേപ്പാള്‍ സ്വദേശിനിയായ ആ ഇരുപതുകാരി പറഞ്ഞു. നയതന്ത്രജ്ഞന്റെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതിയുടേതാണീ ഞെട്ടിക്കുന്ന മൊഴി.

യുവതിക്കൊപ്പം 44കാരിയായ മാതാവും പീഡിപ്പിക്കപ്പെട്ടിരുന്നു. തിങ്കളാഴ്ചയാണ് ഇരുവരേയും പോലീസ് നയതന്ത്രജ്ഞന്റെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയത്. വീട്ടുജോലിക്കെന്ന് പറഞ്ഞായിരുന്നു ഇവരെ നയതന്ത്രജ്ഞന്‍ വീട്ടിലെത്തിച്ചത്. കഴിഞ്ഞ നാലു മാസം ഇയാളും അതിഥികളും അമ്മയേയും മകളേയും ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

ചില ദിവസങ്ങളില്‍ ഏഴും എട്ടും പേര്‍ ഞങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചു. അവരെല്ലാം നയതന്ത്രജ്ഞന്റെ നാട്ടുകാരായിരുന്നു. പ്രതിരോധിക്കുമ്പോള്‍ ഞങ്ങളെ കൊന്ന് തള്ളുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. ഒരു വേള നയതന്ത്രജ്ഞന്‍ തന്റെ കൈ കത്തികൊണ്ട് മുറിച്ചുവെന്നും യുവതിയുടെ മാതാവ് പറയുന്നു.


ചില ദിവസങ്ങളില്‍ ഭക്ഷണം തരുമായിരുന്നില്ല. എന്നാല്‍ അയാളുടെ അതിഥികള്‍ എത്തുന്നതിന് മുന്‍പ്ഞങ്ങളെ കുളിക്കാന്‍ അനുവദിച്ചു. പലപ്പോഴും ഞങ്ങളെ രാവന്തിയോളം പണിയെടുപ്പിച്ചു. നയതന്ത്രജ്ഞന്റെ ഭാര്യ ഞങ്ങളെ സഹായിക്കാന്‍ തയ്യാറായില്ല. അവരും ഞങ്ങളെ ഉപദ്രവിച്ചു. ബിസ്‌ക്കറ്റുകളും ബ്രഡും ചായയും കുടിച്ചാണ് ചിലപ്പോഴൊക്കെ ഞങ്ങള്‍ കഴിഞ്ഞത്. പലപ്പോഴും നയതന്ത്രജ്ഞന്‍ ഞങ്ങളെ കാറില്‍ നൈനിറ്റാളിലും ആഗ്രയിലും കൊണ്ടുപോയി. അവിടുത്തെ അതിഥികള്‍ക്ക് ഞങ്ങളെ നല്‍കി സല്‍ക്കരിച്ചു യുവതി പറഞ്ഞു.

സന്നദ്ധ സംഘടനയായ മൈതി നേപ്പാള്‍ ഇന്ത്യയുടെ സഹായത്തോടെയാണ് യുവതികള്‍ രക്ഷപ്പെട്ടത്. നയതന്ത്രജ്ഞനും കുടുംബത്തിനുമെതിരെ സംഘടനയുടെ സഹായത്തോടെ യുവതികള്‍ പോലീസില്‍ പരാതി നല്‍കി. കൂടാതെ നേപ്പാള്‍ എംബസിയിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

നയതന്ത്രജ്ഞന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരു നേപ്പാളി യുവതിയാണ് അമ്മയേയും മകളേയും കുറിച്ച് സന്നദ്ധസംഘടനയ്ക്ക് അറിവ് നല്‍കിയത്. ഈ സ്ത്രീയും മൂന്ന് ദിവസത്തോളം പീഡിപ്പിക്കപ്പെട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നയതന്ത്രജ്ഞനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചില ദിവസങ്ങളില്‍ ഏഴും എട്ടും പേര്‍ ഞങ്ങള്‍ക്കരികിലെത്തി; പീഡനം താങ്ങാനാകാതെ മരിച്ചുപോകുമെന്ന് തോന്നി: നയതന്ത്രജ്ഞനില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതികളുടെ ഞെട്ടിക്കുന്ന മൊഴി


SUMMARY: Last four months were a curse for us. It was so ugly…we thought we were going to die in that house and our families would never even find our bodies,” said the 20-year-old woman from Nepal, who had been sexually abused for months.

Keywords: India, Saudi Diplomat,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia