മോഡി പരാമര്‍ശം: സോമനാഥ് ഭാരതി മാപ്പുപറഞ്ഞ് തലയൂരി

 


ന്യൂഡല്‍ഹി: മോഡി പരാമര്‍ശം നടത്തി വീണ്ടും വിവാദത്തിലകപ്പെട്ട ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതി മാപ്പുപറഞ്ഞ് തലയൂരി. ശനിയാഴ്ച രാവിലെയാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നരേന്ദ്ര മോഡി മാധ്യമങ്ങള്‍ക്ക് പണം നല്‍കിയെന്ന തരത്തില്‍ സോമനാഥ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. അര്‍ദ്ധരാത്രി റെയ്ഡില്‍ മന്ത്രിക്കൊപ്പം നിന്നെങ്കിലും ഇത്തരം വിവാദ പരാമര്‍ശങ്ങളില്‍ പാര്‍ട്ടി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഭാരതി മാപ്പുപറഞ്ഞത്.
മോഡി പരാമര്‍ശം: സോമനാഥ് ഭാരതി മാപ്പുപറഞ്ഞ് തലയൂരിഞാന്‍ ഒന്നും ഉദ്ദേശിച്ചില്ല. എന്റെ പ്രസ്താവന ആര്‍ക്കെങ്കിലും പ്രയാസമുണ്ടാക്കിയെങ്കില്‍ ഞാന്‍ ക്ഷമ പറയുന്നു. ജനാധിപത്യത്തിലെ നെടുംതൂണുകളാണ് മാധ്യമങ്ങള്‍. ഞാനെന്റെ പ്രസ്താവന പിന്‍ വലിക്കുന്നു ഭാരതി പറഞ്ഞു.
വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഭാരതിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി കൈക്കൊള്ളുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ ഡല്‍ഹി വനിത കമ്മീഷന്‍ ഒരു രാഷ്ട്രീയ സംഘടനയാണെന്നും ഭാരതി തുറന്നടിച്ചിരുന്നു. ഒരാഴ്ചയിലേറെയായി വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന മന്ത്രിയാണ് സോമനാഥ് ഭാരതി.
SUMMARY: New Delhi: Under fire Delhi Law Minister Somnath Bharti on Saturday withdrew his statement on media and apologised saying he did not mean to hurt anyone. The remarks came in the backdrop of the reports that the Aam Aadmi Party was upset with the minister and was likely to take action against him.
Keywords: AAP, Somnath Bharthi, Narendra Modi, Media, Appology,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia