സോമനാഥ് ഭാരതിക്ക് പൂര്‍ണ പിന്തുണയുമായി കേജരിവാള്‍; കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു
Jan 23, 2014, 21:42 IST
ന്യൂഡല്‍ഹി: ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിക്ക് പൂര്‍ണപിന്തുണയുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കുറ്റക്കാരനെന്ന് കണ്ടെത്താതെ മന്ത്രിക്കെതിരെ നടപടിയെടുക്കില്ലെന്നാണ് കേജരിവാളിന്റെ നിലപാട്. വ്യാഴാഴ്ച കേജരിവാള്‍ ലഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് സോമനാഥ് ഭാരതിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ ഗവര്‍ണര്‍ നജീബ് ജംഗുമായുള്ള കൂടിക്കാഴ്ച പതിവ് കൂടിക്കാഴ്ചയാണെന്നാണ് കേജരിവാള്‍ പറഞ്ഞത്. ഭാരതിയെക്കുറിച്ച് ഗവര്‍ണറുമായി ചര്‍ച്ചചെയ്തില്ലെന്നും കേജരിവാള്‍ പറഞ്ഞു.
അതേസമയം കേജരിവാള്‍ ഗവര്‍ണറെ കണ്ട് മടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹി കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അരവീന്ദര്‍ സിംഗ് ലൗലിയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്.
ഭാരതി പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ എ.എ.പിക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍ വലിക്കില്ലെന്ന് അരവീന്ദര്‍ സിംഗ് അറിയിച്ചു. 18 വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് എ.എ.പിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയത്. ഈ 18 വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ മാത്രമേ പിന്തുണ പിന്‍ വലിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: New Delhi: Despite the growing chorus of opposition to Somnath Bharti, Delhi Chief Minister Arvind Kejriwal on Thursday remained disinclined to take action against the controversial state law minister.
Keywords: Somnath Bharti, Aam Aadmi Party, Arvind Kejriwal, Delhi, BJP, Congress, Najeeb Jung

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.