തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ 5 സംസ്ഥാനങ്ങളിലെ പി സി സി പ്രസിഡന്റുമാരോട് രാജി ആവശ്യപ്പെട്ട് സോണിയ

 


ന്യൂഡെല്‍ഹി: (www.kvartha.com 15.03.2022) അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പി സി സി പ്രസിഡന്റുമാരോട് രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ തുടങ്ങി തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ പി സി സി പ്രസിഡന്റുമാരോടാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിയാവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ 5 സംസ്ഥാനങ്ങളിലെ പി സി സി പ്രസിഡന്റുമാരോട് രാജി ആവശ്യപ്പെട്ട് സോണിയ


കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ട്വിറ്റെറിലൂടെ ഇക്കാര്യം അറിയിച്ചത്. പാര്‍ടി നേതൃത്വത്തിന്റെ പുനഃസംഘടനക്കായാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പ് പരാജയങ്ങളെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയുടെ മാരത്തണ്‍ യോഗം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കകമാണ് പി സി സി പ്രസിഡന്റുമാരോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാനോ കൂടുതല്‍ സീറ്റുകള്‍ നേടാനോ പാര്‍ടിക്ക് കഴിഞ്ഞില്ല. ഏറെ പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ടിയോട് (എഎപി) പരാജയപ്പെടുകയും ചെയ്തു.

പ്രവര്‍ത്തകസമിതി യോഗം അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരണമെന്ന് യോഗം അഭ്യര്‍ഥിച്ചിരുന്നു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സിഡബ്ല്യുസി, മാരത്തണ്‍ യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. സോണിയയില്‍ യോഗം വിശ്വാസവും അര്‍പിച്ചിരുന്നു.

അതേസമയം, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് രംഗത്തെത്തി. കപില്‍ സിബല്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള നേതാവല്ലെന്നായിരുന്നു ഗെഹ്ലോടിന്റെ പ്രസ്താവന. കോണ്‍ഗ്രസിന്റെ എ ബി സി ഡി അറിയാത്ത ഒരാളില്‍ നിന്നും ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: Sonia Gandhi asks PCC chiefs of 5 states to resign after Congress’ poll debacle, New Delhi, News, Politics, Sonia Gandhi, Resignation, Assembly Election, Congress, AAP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia