ഡെല്‍ഹി: (www.kvartha.com 07.11.2014) തമിഴ്‌നാട്ടില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.കെ വാസന്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി.
തമിഴ്‌നാട് പി.സി.സി പ്രസിഡന്റ് ഇ.വി.കെ.എസ് ഇളങ്കോവന്‍ ഉള്‍പെടെ 12 മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സോണിയയെ കൂടാതെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവരും പങ്കെടുത്തു.
തമിഴ്‌നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി ഇളങ്കോവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ പിന്തുണ നേടാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ കഴിഞ്ഞദിവസം പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം വിമര്‍ശനം ഉയര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് പ്രാദേശിക നേതാക്കള്‍ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന കാര്‍ത്തിയുടെ പരാമര്‍ശമാണ് വിവാദമായത്.

Keywords: New Delhi, Sonia Gandhi, Rahul Gandhi, Conference, Politics, Chidambaram, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.