മുസ്ലിം പള്ളിയിൽ നിന്നും ബാങ്ക് കേട്ടപ്പോൾ സോണിയ ഗാന്ധി പ്രസംഗം നിർത്തി; സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചു

 


ലക് നോ: (www.kvartha.com 22.11.2016) പൊതു യോഗത്തിൽ പ്രസംഗിച്ചു തുടങ്ങുന്നതിനിടെ മുസ്ലിം പള്ളിയിൽ നിന്നും ബാങ്കൊലി കേട്ട് കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി സംസാരം നിർത്തുകയും സാരി തലപ്പ് കൊണ്ട് തലമറക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മക്കളായ രാഹുൽ, പ്രിയങ്ക എന്നിവർക്കൊപ്പം യു പി യിലെത്തിയതായിരുന്നു അവർ.


ബാങ്ക് വിളിക്ക് ശേഷം തുടർന്ന പ്രസംഗത്തിൽ രാജ്യത്തെ കുറിച്ചുള്ള ഇന്ദിരാഗാന്ധിയുടെ സ്വപ്നങ്ങളെ പറ്റിഅവർ വാചാലയായി. രാജ്യത്തിന്റെ ശക്തിയും വികസനവും ഇന്ദിരാഗാന്ധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് അവർ പറഞ്ഞു.


യുപിയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മൂവരുടെയും സാന്നിധ്യം കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്.


30% മുസ്ലിം ജന സംഖ്യയുള്ള ഉത്തർപ്രദേശിൽ കഴിഞ്ഞ 27 വർഷമായി പാർട്ടിക്ക് ഭരണത്തിലേറാൻ സാധിച്ചിട്ടില്ല.

മുസ്ലിം പള്ളിയിൽ നിന്നും ബാങ്ക് കേട്ടപ്പോൾ സോണിയ ഗാന്ധി പ്രസംഗം നിർത്തി; സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചു


Congress President, Sonia Gandhi in an event in election-bound state, Uttar Pradesh, paused and covered her head with sari as soon as she heard ‘Azaan’.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia