സോണിയ ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിച്ചു; മോഡി ഇറക്കുമതി ചെയ്ത പിശാചിനെ കൊല്ലും: രാംദേവ്
Mar 30, 2014, 16:00 IST
ലഖ്‌നൗ: (www.kvartha.com 30.03.2014) തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ എതിരാളികളെ എത്ര കടുത്ത ഭാഷയിലും വിമര്‍ശിക്കാന്‍ തയ്യാറാവുകയാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍. മോഡിയെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ ഇംരാന്‍ മസൂദിന്റെ അറസ്റ്റിന് പിന്നാലെ സോണിയ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി യോഗ ഗുരു ബാബ രാംദേവ് രംഗത്തെത്തി. ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിച്ചത് സോണിയാ ഗാന്ധിയാണെന്ന് രാംദേവ് കുറ്റപ്പെടുത്തി. ഹിന്ദു പുരാണത്തിലെ വിവിധ ദുര്‍മൂര്‍ത്തികളോട് കോണ്‍ഗ്രസ് നേതാക്കളെ താരതമ്യം ചെയ്യാനും രാംദേവ് തയ്യാറായി.
ഇറക്കുമതി ചെയ്ത പിശാചിനെ മോഡിയും രാജ്‌നാഥും ചേര്‍ന്ന് കൊലപ്പെടുത്തുമെന്നും രാംദേവ് പറഞ്ഞു. ലഖ്‌നൗയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് രാംദേവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 5060 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പും സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തെ ചോദ്യം ചെയ്ത് രാംദേവ് രംഗത്തുവന്നിട്ടുണ്ട്.
SUMMARY: Lucknow: After Congress leader Imran Masood's hate speech against Narendra Modi, a staunch supporter of the Gujarat Chief Minister, Baba Ramdev, has attacked UPA chairperson Sonia Gandhi accusing her of ruining the democratic process in India.
Keywords: Baba Ramdev, Imran Masood, Gujrat, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.