സോണിയ സ്വന്തം പരാജയങ്ങള്‍ മറയ്ക്കാന്‍ പ്രധാനമന്ത്രിയുടെ പേര് വലിച്ചിഴക്കുന്നു: സ്മൃതി ഇറാനി

 


ന്യൂഡല്‍ഹി: (www.kvartha.com 08.09.2015) കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത് പൊള്ളയായ വാക്കുകളാണെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് സ്മൃതി ഇറാനി രംഗത്തെത്തിയത്.

പൊള്ളയായ വാക്കുകള്‍ പറയുന്നത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. കര്‍ഷകരുടെ മിശിഹയായി സ്വയം പ്രഖ്യാപിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. അമേതിയില്‍ രാഹുല്‍ കര്‍ഷകരെ സംഘടിപ്പിച്ച് നടത്തിയ പ്രതിഷേധം വെറും പ്രകടനം മാത്രമാണ്- സ്മൃതി ഇറാനി പറഞ്ഞു.

രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിച്ച് മുടിപ്പിച്ചവര്‍ ഇപ്പോള്‍ വികസനം നടപ്പാക്കിയവരെ ആക്രമിക്കുന്നത് ചിരിക്കാനുള്ള വക നല്‍കുന്നുണ്ടെന്നും ഇറാനി പറഞ്ഞു.

സോണിയ സ്വന്തം പരാജയങ്ങള്‍ മറയ്ക്കാന്‍ പ്രധാനമന്ത്രിയുടെ പേര് വലിച്ചിഴക്കുന്നു: സ്മൃതി ഇറാനി


SUMMARY: BJP on Tuesday took on Sonia Gandhi over her barbs at Prime Minister Narendra Modi, saying she was targeting him to hide her failures, and likened her praise for Rahul Gandhi over his stir against land ordinance with the case of a mother patting her son's back for "usurping" farmers' land, a reference to the recent Amethi land row.

Keywords: Smriti Irani, BJP, Union Minister, Sonia Gandhi, Congress, PM, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia