കാളി ദേവിയുടെയും രാധേ മായെയും വസ്ത്രങ്ങള്‍: സോനു നിഗം വിവാദത്തില്‍

 


മുംബൈ: (www.kvartha.com 17.08.2015) വിവാദ ആള്‍ ദൈവം രാധേ മായുടെ മിനി സ്‌കര്‍ട്ടിനെ അനുകൂലിച്ച പ്രശസ്ത ഗായകന്‍ സോനു നിഗം വിവാദത്തിലായി. രാധേ മായെ കാളീ ദേവിയോട് താരതമ്യം ചെയ്തതാണ് ഗായകന് തിരിച്ചടിയായത്.

രാധേ മായുടെ മിനി സ്‌കര്‍ട്ടിനേക്കാള്‍ കുറവ് വസ്ത്രമാണ് കാളീ ദേവി ധരിക്കുന്നതെന്നായിരുന്നു സോനുവിന്റെ ട്വീറ്റ്. വസ്ത്ര ധാരണത്തിന്റെ പേരില്‍ ഈ രാജ്യം ഒരു സ്ത്രീയെ ക്രൂശിക്കാനൊരുങ്ങുകയാണെന്നും സോനു പറഞ്ഞു.

രാധേമായുടെ വിമര്‍ശകര്‍ക്കെതിരേയും ഗായകന്‍ ശക്തമായി പ്രതികരിച്ചു. നഗ്‌നതയുടേയും വസ്ത്രധാരണത്തിന്റേയും കാര്യത്തില്‍ സമൂഹത്തിന് ഇരട്ട നീതിയാണെന്നും താരം തുറന്നടിച്ചു.

നഗ്‌നരായ സന്യാസിമാര്‍ നൃത്തം ചെയ്യാറുണ്ട്. എന്നാലവര്‍ ബലാല്‍സംഗം ചെയ്താല്‍ മാത്രമാണ് ജയിലിലാകുന്നത്. രാജ്യത്തെ ലിംഗ സമത്വം അതിശയിപ്പിക്കുന്നുവെന്നായിരുന്നു സോനു നിഗമിന്റെ മറ്റൊരു ട്വീറ്റ്.

കാളി ദേവിയുടെയും രാധേ മായെയും വസ്ത്രങ്ങള്‍: സോനു നിഗം വിവാദത്തില്‍


SUMMARY:
Bollywood playback singer Sonu Nigam's comment that suing Radhe Maa for skimpy clothes is not justified as goddess Kaali is dressed in skimpier clothes than the godwoman has kicked up a row.

Keywords: Radhe Maa, Kali goddess, Dress, Sonu Nigam,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia