ഇനി ഭാര്യമാര്‍ക്കും ശമ്പളം നല്‍കണം

 


ഇനി ഭാര്യമാര്‍ക്കും ശമ്പളം നല്‍കണം
ന്യൂഡല്‍ഹി: ഭാര്യമാര്‍ക്കും ഇനി മുതല്‍ ശമ്പളം നല്‍കാനുള്ള ആലോചനയിലാണ്‌ കേന്ദ്രം. ശമ്പളം നല്‍കേണ്ടത് ഭര്‍ത്താക്കന്മാരാണെന്ന്‌ മാത്രം. ഇത്തരമൊരു പദ്ധതിയുമായി മുന്‍പോട്ട് പോവുകയാണ്‌ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം. ഈ പദ്ധതിയനുസരിച്ച് ഭര്‍ത്താവിന്റെ വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക ഭാര്യയ്ക്ക് ശമ്പളമായി നല്‍കണം. പ്രസ്തുത ബില്‍ ഉടനെ മന്ത്രിസഭയുടെ പരിഗണയ്ക്കെത്തും.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ്‌ ഈ പദ്ധതിയുമായി മുന്‍പോട്ട് പോകുന്നതെന്ന്‌ വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണ തിരാത്ത് അറിയിച്ചു. ഭാര്യമാര്‍ക്ക് എത്ര തുക നല്‍കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആറ് മാസത്തിനുള്ളില്‍ ബില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കി. ഭര്‍ത്താക്കന്മാരുടെ വരുമാനത്തിന്റെ 10-20 ശതമാനം വരെ ഭാര്യമാരുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

SUMMERY: New Delhi: If a proposal mooted by the Women and Child Development Ministry is implemented, husbands could soon be legally mandated to pay a fixed monthly salary to their housewives for doing daily chores.

Keywords: National, Women, House wives, Salary, Husband, Women-child Development ministry,  Parliament, Six months, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia