Mahua Moitra | 'അസന്തുഷ്ട വ്യക്തിബന്ധത്തിന്റെ ഫലമായുണ്ടായ വിവാദം'; ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം കൈപ്പറ്റിയെന്ന ആരോപണം പാര്‍ലമെന്റ് എതിക്‌സ് കമിറ്റിക്ക് മുന്നില്‍ നിഷേധിച്ച് മഹുവ മൊയ്ത്ര

 


ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം കൈപ്പറ്റിയെന്ന ആരോപണം പാര്‍ലമെന്റ് എതിക്‌സ് കമിറ്റിക്കു മുന്നില്‍ നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. മഹുവയ്‌ക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ നവംബര്‍ രണ്ടിന് എതിക്‌സ് കമിറ്റിക്കു മുന്നില്‍ നേരിട്ട് ഹാജരാകാന്‍ എംപിയോട് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മഹുവ വിശദീകരണം നല്‍കിയത്.

Mahua Moitra | 'അസന്തുഷ്ട വ്യക്തിബന്ധത്തിന്റെ ഫലമായുണ്ടായ വിവാദം'; ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം കൈപ്പറ്റിയെന്ന ആരോപണം പാര്‍ലമെന്റ് എതിക്‌സ് കമിറ്റിക്ക് മുന്നില്‍ നിഷേധിച്ച് മഹുവ മൊയ്ത്ര

'അസന്തുഷ്ട വ്യക്തിബന്ധത്തിന്റെ ഫലമായുണ്ടായ വിവാദമാണ്' എന്ന നിലപാടാണ് മഹുവ സ്വീകരിച്ചതെന്നാണു പുറത്തുവരുന്ന റിപോര്‍ട്. മഹുവയെ പിന്തുണച്ച് പ്രതിപക്ഷ എംപിമാരും രംഗത്തെത്തി. മഹുവയുടെ മുന്‍ പങ്കാളി കൂടിയായ സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹാദ് റായ് സിബിഐക്കു നല്‍കിയ പരാതിയാണു വിവാദത്തിനു തുടക്കമിട്ടത്.

ഗൗതം അദാനിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി, മഹുവയുടെ അകൗണ്ട് ഉപയോഗിച്ചു പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നാണു ദെഹാദ് റായ് ആരോപിച്ചത്. പിന്നാലെ മഹുവയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും രംഗത്തെത്തി. നിഷികാന്ത് ദുബെ ആദ്യം ലോക്‌സഭാ സ്പീകറെയും പിന്നീട് ലോക്പാലിനെയും പരാതിയുമായി സമീപിച്ചു.

ഏറെ അടുപ്പമുള്ള കുടുംബ സുഹൃത്തും വ്യവസായിയുമായ ദര്‍ശന്‍ ഹിരാനന്ദാനിക്കു തന്റെ ലോഗിന്‍ വിവരങ്ങള്‍ നല്‍കിയിരുന്നതായി കഴിഞ്ഞദിവസം മഹുവ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ, ദുബൈയില്‍ നിന്നു മഹുവയുടെ പാര്‍ലമെന്ററി അകൗണ്ടില്‍ 47 തവണ ലോഗിന്‍ ചെയ്‌തെന്ന വിവരം പുറത്തുവന്നു. അദാനി ഗ്രൂപിനെതിരെ ചോദ്യമുന്നയിക്കാന്‍ മഹുവയ്ക്കു കൈക്കൂലി നല്‍കിയെന്നു ഹിരാനന്ദാനി ഗ്രൂപ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനി സത്യവാങ്മൂലം നല്‍കിയതു മഹുവയ്ക്കു കുരുക്കാണ്.

പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ മുന്‍കൂറായി നല്‍കേണ്ട പോര്‍ടലില്‍ എംപിമാര്‍ ചോദ്യം സ്വയം അപ്ലോഡ് ചെയ്യാറില്ലെന്നാണു മഹുവയുടെ വാദം. എംപിയുടെ സംഘത്തിലുള്ളവരാണു ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്, ആര്‍ക്കൊക്കെ പാസ്‌വേഡ് കൈമാറാമെന്നതിനു ചട്ടങ്ങളില്ല, ചോദ്യങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള ഒടിപി ലഭ്യമാകുന്ന നമ്പര്‍ തന്റേതാണ്, അതുകൊണ്ട് അപ്‌ലോഡ് ചെയ്യപ്പെടുന്ന ചോദ്യങ്ങളെക്കുറിച്ചു തനിക്ക് അറിവുണ്ട് എന്നിങ്ങനെയാണ് മഹുവയുടെ വിശദീകരണം.

Keywords:  'Sour Relationship Led To Row', Mahua Moitra Tells Ethics Panel: Sources, New Delhi, News, Mahua Moitra, Controversy, Politics, Ethics Panel, Complaint, Allegation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia