യാക്കൂബ് മേമന്റെ വിധവയെ രാജ്യസഭാംഗമാക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ്

 


ഡെല്‍ഹി: (www.kvartha.com 01.08.2015) മുംബൈ സ്‌ഫോടന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് രംഗത്ത്.

മഹാരാഷ്ട്ര സ്‌റ്റേറ്റ് യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് ഖോസിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.  പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനോടാണ് ഖോസി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മുലായത്തിന് ഫാറൂഖ് കത്തെഴുതുകയും ചെയ്തു.

സ്‌ഫോടന കേസില്‍ പ്രതിയായ റാഹീന ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് തെളിവില്ലാത്തതിനാല്‍ റാഹീനയെ വിട്ടയക്കുകയായിരുന്നു. നിരപരാധിയായിരുന്നിട്ടും റാഹീനെ ശിക്ഷിച്ചത് അവരോടുള്ള അനീതിയാണ് കാട്ടുന്നത്. റാഹീനെ പോലെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന നിരവധി ആളുകളെ തനിക്കറിയാം. അതുകൊണ്ടുതന്നെ റാഹീനെ രാജ്യസഭാംഗമാക്കണം. ഇതിലൂടെ രാജ്യത്തെ ദുര്‍ബലരായ മുസ്‌ലിംകളുടെ ശബ്ദം ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

1992 മാര്‍ച്ച് 12ന് നടന്ന മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ യാക്കൂബ് മേമനെ ഇക്കഴിഞ്ഞ
വ്യാഴാഴ്ചയാണ് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. മുംബൈ നഗരത്തിലെ 13 സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തു. മേമനെ തൂക്കിക്കൊന്ന സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു.

ചേട്ടന്‍ ചെയ്ത തെറ്റിന് അനുജനെ ബലിയാടാക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മാത്രമല്ല വളരെ തിരക്കിട്ടാണ് മേമനെ തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ നടത്തിയത്. മുസ്ലീം ആയതുകൊണ്ടാണ് മേമനെ തൂക്കിലേറ്റിയതെന്നും ആരോപിച്ചിരുന്നു.
യാക്കൂബ് മേമന്റെ വിധവയെ രാജ്യസഭാംഗമാക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ്

Also Read:
നഫീസയ്ക്ക് അപൂര്‍വ്വ രോഗം; ചികിത്സിക്കാന്‍ വേണ്ടത് ലക്ഷങ്ങള്‍, നിങ്ങള്‍ക്ക് സഹായിക്കാമോ?

Keywords:  SP leader Mohammed Farooq Ghosi to Mulayam: Nominate Yakub Memon's widow for Rajya Sabha, New Delhi, Allegation, Bomb Blast, Mumbai, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia