Assembly proceedings | നിയമസഭാ നടപടികള്‍ ഫേസ്ബുകില്‍ ലൈവിട്ട് എം എല്‍ എ; പുറത്തുപോകാന്‍ ആവശ്യപ്പെട്ട് സ്പീകര്‍; പിന്നീട് സംഭവിച്ചത്
Dec 6, 2022, 16:22 IST
ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശ് നിയമസഭാ നടപടികള്‍ ഫേസ്ബുകില്‍ ലൈവിട്ട് സമാജ് വാദി പാര്‍ടി എംഎല്‍എ. സംഭവം ശ്രദ്ധയില്‍പെട്ട സ്പീകര്‍ എംഎല്‍എയോട് സഭാ സമ്മേളനത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇത് നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി.
രാംപൂര്‍ ഉപതെരഞ്ഞെടുപ്പ് 'ജനാധിപത്യത്തിന്റെ കൊലപാതകം' എന്ന വിഷയം സഭയില്‍ ഉന്നയിക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗം സഭാനടപടികള്‍ ഫേസ്ബുകില്‍ ലൈവ് ഇട്ടത് ശ്രദ്ധയില്‍പ്പെടുന്നതെന്ന് സ്പീകര്‍ സതീഷ് മഹാന പറഞ്ഞു. എസ്പി അംഗമായ അതുല്‍ പ്രധാനാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്നും തുടര്‍ന്ന് അദ്ദേഹത്തോട് സഭാ സമ്മേളനത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും സ്പീകര്‍ പറഞ്ഞു.
എംഎല്‍എ സഭ വിട്ടതിന് പിന്നാലെ അദ്ദേഹത്തിന് നിയമസഭാ ചട്ടങ്ങള്‍ അറിയാത്തതുകൊണ്ടാണെന്നും, ആദ്യമായി നിയമസഭയിലെത്തിയതിനാലാണ് ഇത്തരം പ്രവൃത്തിയെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എസ്പി അംഗങ്ങള്‍ സ്പീകറോട് അഭ്യര്‍ഥിച്ചു.
നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ ഒരു ഒഴിവ് കഴിവായി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സ്പീകര്‍ ഒടുവില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം സഭയില്‍ ഹാജരാകാന്‍ അനുവദിച്ചു.
Keywords: SP MLA livestreams UP Assembly proceedings, Speaker asks him to leave, News, Politics, Facebook Post, MLA, Assembly, Conference, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.