ലൈംഗീക സേവനങ്ങളുമായി സ്പാകളും നിശാ ക്ലബ്ബുകളും; ഗുര്‍ഗാവൂണ്‍ ഡല്‍ഹിയുടെ ബാങ്കോക്കായി മാറി

 


ഗുര്‍ഗാവൂണ്‍: (www.kvartha.com 20.09.2015) തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ ചെന്ന് നിന്ന് ഒരു കല്ലെടുത്തെറിഞ്ഞാല്‍ ആ കല്ല് വീഴുന്നിടം ഒരു ചൂതാട്ട കേന്ദ്രമോ വ്യഭിചാരകേന്ദ്രമോ ആയിരിക്കും. ഡല്‍ഹിയില്‍ നിന്നും അല്പമകലെയുള്ള ഗുര്‍ഗാവൂണിലും ഇതേ സ്ഥിതിയാണ്. എവിടെ നോക്കിയാലും സ്പാ സെന്ററുകളും നിശാ ക്ലബ്ബുകളും. മില്ലേനിയം നഗരമായ ഗുര്‍ഗാവൂണ്‍ ഇപ്പോള്‍ തലസ്ഥാനനഗരിയുടെ ബാങ്കോക്ക് ആണ്.

മാളുകളോടും ആഡംബര ഹോട്ടലുകളോടും അനുബന്ധമായാണ് ഇത്തരം ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മെഹ്‌റൗളി ഗുര്‍ഗാവൂണ്‍ റോഡിലുള്ള സ്പായില്‍ ഉപഭോക്താവിന്റെ പോക്കറ്റിന്റെ വലിപ്പമനുസരിച്ചാണ് മസാജ്. നിശാ ക്ലബ്ബായാലും മസാജ് സെന്ററായാലും രാത്രിയുടെ തിരശ്ശീല വീഴുന്നതോടെ ഇവ വ്യഭിചാര കേന്ദ്രങ്ങളായി മാറും. ആദ്യം മദ്യം വിളമ്പിയാണ് ഇവര്‍ ഉപഭോക്താവിനെ വലയില്‍ വീഴ്ത്തുക. മദ്യലഹരി നുരയാന്‍ തുടങ്ങുമ്പോള്‍ ബാര്‍ ഗേളുകള്‍ സമീപത്തെത്തി വില പറയാന്‍ തുടങ്ങും.

ലൈംഗീക സേവനങ്ങളുമായി സ്പാകളും നിശാ ക്ലബ്ബുകളും; ഗുര്‍ഗാവൂണ്‍ ഡല്‍ഹിയുടെ ബാങ്കോക്കായി മാറി

30 മിനിട്ട് നേരത്തേയ്ക്ക് 300 മുതല്‍ 500 രൂപ വരെയാണിവരുടെ നിരക്ക്. ഒരു രാത്രി 4000 മുതല്‍ 5000 രൂപ വരെ സമ്പാദിക്കാനാകുമെന്ന് ഒരു ബാര്‍ ഗേള്‍ സാക്ഷ്യപ്പെടുത്തുന്നു. സഹാറ മാള്‍ കേന്ദ്രമാക്കിയാണിവളുടെ ബിസിനസ്. എന്നാല്‍ കിട്ടുന്നതിന്റെ പകുതി ബാറുടമയ്ക്കാണെന്നും ഇവള്‍ പറയുന്നു.

ഗുര്‍ഗാവൂണില്‍ മാത്രം 60ഓളം നിശാക്ലബ്ബുകളാണുള്ളത്. സര്‍ക്കാരിന്റെ കണക്കില്‌പെടാത്തവ വേറേയുമുണ്ട്.

SUMMARY: It is said that in Bangkok, if you throw a stone it is likely to hit a gambler or a brothel goer. In Gurgaon, it is likely to hit a spa goer or a club hopper. Spa centres and night clubs that offer sexual services on the side are fast turning the Millennium City into the Capital's Bangkok.

Keywords: Spa centres and night clubs, Sexual services, Millennium City, Capital, Bangkok
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia