Two Died | കര്‍ണാടകയില്‍ കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ 2 മരണം; പരിപാടി നടത്താന്‍ പൊലീസിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് റിപോര്‍ട്; പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി

 



ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ കാളയോട്ട മത്സരത്തിനിടെ വിവിധയിടങ്ങളിലായി രണ്ട് പേര്‍ മരിച്ചു. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേര്‍ മരിച്ചത്. ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തില്‍ പ്രശാന്തും (36), സൊറാബ താലൂകിലെ ജേഡ് ഗ്രാമത്തില്‍ ആദി(20) യുമാണ് മത്സരമായ ഹോരി ഹബ്ബയ്ക്കിടെ കൊല്ലപ്പെട്ടത്.

പരിപാടി നടത്താന്‍ സംഘാടകര്‍ പൊലീസ് വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്. കാളയോട്ടം നടത്താന്‍ സംഘാടകര്‍ അനുമതി വാങ്ങാത്തതിനാല്‍ രണ്ട് സംഭവങ്ങളെ കുറിച്ചും പൊലീസിന് അറിവുണ്ടായിരുന്നില്ലെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Two Died | കര്‍ണാടകയില്‍ കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ 2 മരണം; പരിപാടി നടത്താന്‍ പൊലീസിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് റിപോര്‍ട്; പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി


വിഷയത്തില്‍ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഇതൊരു പരമ്പരാഗത കായിക വിനോദമാണ്. അതിനാല്‍ മരണമുണ്ടായെങ്കില്‍ പൊലീസ് പരിശോധിക്കും. ഇത്തരം പരിപാടികള്‍ക്ക് സംഘാടകര്‍ മുന്‍കരുതലുകള്‍ എടുക്കണം. വിഷയം ജില്ലാ പൊലീസുമായി ചര്‍ച ചെയ്യുമെന്നും പരാതി ലഭിച്ചാല്‍ അവര്‍ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.  

ദീപാവലിയോടനുബന്ധിച്ചാണ് ഹോരി ഹബ്ബയുടെ ഭാഗമായാണ് കര്‍ണാടകയില്‍ കാളയോട്ടം വിപുലമായി  നടത്തുന്നത്. 

Keywords: News,National,India,Karnataka,Death,Police,Minister,Enquiry,Bangalore,Local-News, Spectators gored to death during bull race in Karnataka’s Shivamogga
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia