രാജ്യസഭയിലെ പ്രതിപക്ഷാംഗങ്ങളുടെ ബഹളം; തനിക്ക് ഉറക്കം വരുന്നില്ല, വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി

 


ന്യൂഡെല്‍ഹി: (www.kvartha.com 11.08.2021) രാജ്യസഭയില്‍ കഴിഞ്ഞ ദിവസം പെഗാസസ് വിഷയത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ കടുത്ത വേദന പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ രാജ്യസഭാ ചെയര്‍മാന്‍ വികാരനിര്‍ഭരമായി വിങ്ങിപൊട്ടുകയും ചെയ്തു.

രാജ്യസഭയിലെ പ്രതിപക്ഷാംഗങ്ങളുടെ ബഹളം; തനിക്ക് ഉറക്കം വരുന്നില്ല, വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി

ചൊവ്വാഴ്ച കറുത്തവസ്ത്രം ധരിച്ച് സഭയിലെത്തിയ വലിയൊരു വിഭാഗം പ്രതിപക്ഷാംഗങ്ങള്‍ പെഗാസസ് വിഷയത്തില്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചപ്പോള്‍ രാജ്യസഭ ചൊവ്വാഴ്ച ആറ് തവണ നിര്‍ത്തിവെച്ചിരുന്നു.

ഒന്നരമണിക്കൂറോളം സെക്രടെറി ജനറലിന്റെ മേശമേല്‍ കയറി അംഗങ്ങള്‍ പ്രതിഷേധിച്ചത് സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ച ചെയ്യാനുള്ള സര്‍കാര്‍ നീക്കത്തിനെതിരേ അംഗങ്ങള്‍ സെക്രടെറി ജനറലിന്റെ മേശപ്പുറത്ത് കയറിയും ഫയല്‍ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു. ഇതാണ് ഉപരാഷ്ട്രപതിയെ വികാരഭരിതനാക്കിയത്.

പാര്‍ലമെന്റെന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നതെന്ന് പറഞ്ഞ വെങ്കയ്യ നായിഡു ഈ സഭയെ ഇത്രയും താഴ്ന്ന നിലയിലാക്കാനിടയാക്കിയ പ്രകോപനമോ കാരണമോ കണ്ടെത്താന്‍ പാടുപെട്ടതിനാല്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നും അവകാശപ്പെട്ടു.

ഒരു ക്ഷേത്രം പോലെ പവിത്രമാണ് പാര്‍ലമെന്റ്. ഈ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ചില എംപിമാരുടെ ഭാഗത്ത് നിന്നുള്ള നടപടി വേദനിപ്പിക്കുന്നതാണ്. ഈ ബഹളങ്ങള്‍ പൂര്‍ണമായും ജനങ്ങളെ കാണിക്കണം. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് കൂട്ടായി ചിന്തിക്കണം. അതിന് പരിഹാര നടപടികളുണ്ടാകണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യം അപ്രസക്തമാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Keywords:  Spent sleepless night after 'sacrilege in temple of democracy': Venkaiah Naidu after oppn protest in RS, New Delhi, News, Protesters, Rajya Sabha, Parliament, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia