കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന ഭർത്താവിന്റെ കുട്ടിയെ വേണം! ബീജങ്ങൾ ശേഖരിക്കാൻ ഭാര്യയ്ക്ക് അനുവാദം നൽകി ഗുജറാത് ഹൈകോടതി കോടതി
Jul 22, 2021, 15:35 IST
അഹ്മെദാബാദ്: (www.kvartha.com 22.07.2021) കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്നയാളുടെ ബീജങ്ങൾ ശേഖരിക്കാൻ അനുമതി നൽകി ഗുജറാത് ഹൈക്കോടതി. വെന്റിലേറ്ററിന്റെ സഹായത്തിൽ കഴിയുന്ന രോഗിയുടെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. ഭാര്യയുടെ ആഗ്രഹപ്രകാരം ബീജങ്ങൾ ശേഖരിക്കാൻ സ്റ്റെർലിംഗ്സ് ആശുപത്രിക്ക് കോടതി നിർദേശം നൽകി. ബീജശേഖരണത്തിന് സമ്മതം നൽകാൻ കഴിയുന്ന അവസ്ഥയിൽ അല്ല രോഗി. തുടർന്നാണ് കുട്ടിക്കായി കോടതിയെ സമീപിക്കാൻ ഭാര്യ തീരുമാനിച്ചത്. ഐ വി എഫ് വഴി കുറ്റിക്കായി ശ്രമിക്കാനാണ് ഭാര്യയുടെ തീരുമാനം. അത്യാസന്ന നിലയിൽ കഴിയുന്ന ഭർത്താവ് രക്ഷപ്പെടാൻ വളരെ നേർത്ത സാധ്യതയാണുള്ളത്. ഉത്തരവ് ലഭിച്ചയുടനെ തന്നെ രോഗിയുടെ ബീജം ശേഖരിച്ചതായി സ്റ്റെർലിംഗ്സ് ഹോസ്പിറ്റൽസ് സോണൽ ഡയറക്ടർ അനിൽ നമ്പ്യാർ അറിയിച്ചു.
ഹർജിക്കാരിയുടെ ആവശ്യകത ബോധ്യപ്പെട്ടതിനാൽ കേസ് കോടതി വേഗത്തിൽ തന്നെ പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
കൂടാതെ ഐ വി എഫിലൂടെ ഗർഭം ധരിക്കാൻ സർക്കാരിന്റെയും ആശുപത്രിയുടെയും അനുവാദം യുവതിക്ക് ആവശ്യമുണ്ട്. ജൂലൈ 23 ന് നടക്കുന്ന വിചാരണയിൽ ഇത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ സർക്കാരിനോടും ആശുപത്രി ഡയറക്റ്ററോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിയുടെ ഒന്നിലേറെ ആന്തരീകാവയവങ്ങൾ പ്രവർത്തനരഹിതമാണ്.
SUMMARY: The High Court noted in the order on Tuesday that "interim relief is granted in an extraordinary urgent situation" and it "shall be subject to the outcome of the petition". The judge also asked the government lawyer to communicate the order to the hospital immediately.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.