കക്കൂസുകള്‍ വൃത്തിയാക്കിയാല്‍ ആത്മീയ ആനന്ദം ലഭിക്കുമോ: ദിഗ് വിജയ് സിംഗ്

 


ന്യൂഡല്‍ഹി: മോഡിയുടെ കക്കൂസ് പരാമര്‍ശത്തെതുടര്‍ന്നുണ്ടായ വിവാദം ചൂടുപിടിക്കുകയാണ്. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും മോഡിയെ ന്യായീകരിച്ച് ബിജെപിയും രംഗത്തെത്തിയതോടെ നേതാക്കള്‍ തമ്മിലുള്ള വാക്ക് പോര് മുറുകുകയാണ്.

കക്കൂസുകള്‍ വൃത്തിയാക്കിയാല്‍ ആത്മീയ ആനന്ദം ലഭിക്കുമോയെന്നായിരുന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ ചോദ്യം. മോഡിക്ക് അത്തരത്തില്‍ ആത്മീയ ആനന്ദം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.

കക്കൂസുകള്‍ വൃത്തിയാക്കിയാല്‍ ആത്മീയ ആനന്ദം ലഭിക്കുമോ: ദിഗ് വിജയ് സിംഗ്മോഡിയുടെ പരാമര്‍ശത്തില്‍ ഒരു മഹത്വവുമില്ല. തന്റെ നിലപാടുകള്‍ 15 ദിവസം കൂടുമ്പോള്‍ മാറ്റുന്നയാളാണ് മോഡി. ഇതില്‍ ഒരു പുതുമയുമില്ല. മോഡിയുടെ പരാമര്‍ശത്തോട് പ്രതികരിക്കേണ്ടത് ബിജെപിയാണ്, വിശ്വഹിന്ദു പരിഷത്താണ് ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ത്യാഗരാജ സ്‌റ്റേഡിയത്തില്‍ 7000 കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയിലാണ് മോഡി അമ്പലങ്ങളേക്കാള്‍ കൂടുതല്‍ കക്കൂസുകള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടത്. തെലുഗു ദേശം പാര്‍ട്ടി തലവന്‍ ചന്ദ്രബാബുനായിഡുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

SUMMARY:
New Delhi: Congress general secretary Digvijay Singh hit out at Gujarat Chief Minister Narendra Modi for saying people who clean toilets get spiritual pleasure, asking them if he experienced the same.

Keywords: National news, New Delhi, Congress general secretary, Digvijay Singh, Hit out, Gujarat Chief Minister, Narendra Modi, Toilets, Spiritual pleasure,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia