Spurious liquor | തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 10 ആയി; 35 പേര്‍ ചികിത്സയില്‍

 


ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. 35ഓളം പേര്‍ ചികിത്സയിലാണെന്നും ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും തമിഴ്‌നാട് പൊലീസ് ഐ ജി എന്‍ കണ്ണന്‍ വ്യക്തമാക്കി. മൂന്ന് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

സംഭവ ദിവസം തന്നെ രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേര്‍ ഞായറാഴ്ചയാണ് മരിച്ചത്. വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു. 

Spurious liquor | തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 10 ആയി; 35 പേര്‍ ചികിത്സയില്‍

അതേസമയം വ്യാജമദ്യം കഴിച്ചവരില്‍ 33 പേര്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് ആണ് ആദ്യം വ്യാജമദ്യദുരന്തം റിപോര്‍ട് ചെയ്തത്. 

മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി പേരെ സര്‍കാാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എല്ലാവരുടെയും മരണം. വ്യാജ മദ്യം നിര്‍മിച്ച അമരന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Keywords: Chennai, News, National, Tamil Nadu, Liquor, Hospitalized, Spurious liquor, Death, Police, Hospital, Treatment, Spurious liquor kills 10 people in Tamil Nadu, many hospitalised.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia