മംഗലാപുരം: ക്രിക്കറ്റ് താരം ശ്രീശാന്ത് കൊല്ലൂരിലെ മൂകാംബിക ദേവീ സന്നിധിയിലെത്തി. കളിക്കിടയില്‍ പരിക്കേറ്റ ശ്രീശാന്ത് വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി കൊല്ലൂരിലെത്തിയത്. ഞായറാഴ്ച മംഗലാപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം കാര്‍ മാര്‍ഗം കൊല്ലൂരിലെത്തുകയായിരുന്നു. ക്ഷേത്ര ദര്‍ശത്തിന് ശേഷം പഞ്ചസാര കോണ്ട് ശ്രീശാന്തിന് തുലാഭാരം നടത്തി. ക്ഷേത്ര സന്നിധിയിലേക്ക് വെള്ളികൊണ്ടുള്ള പ്രതിമ അദ്ദേഹം സമര്‍പ്പിച്ചു. ക്ഷേത്ര ഭാരവാഹികള്‍ ശ്രീശാന്തിനെ സ്വീകരിച്ചു. പരിക്കിനെ തുടര്‍ന്ന് ചുരിങ്ങിയത് അഞ്ച് മാസത്തെ വിശ്രമത്തിന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ട്. ജൂണ്‍ 22 നാണ് ശ്രീശാന്ത് ശസ്ത്രക്രീയക്ക് വിധേയനാകുന്നത്.
Keywords: Sreeshanth, Kollur Temple, Mangalore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.