Sriram Venkitaraman | മാധ്യമപ്രവര്‍ത്തകന്‍ കെഎം ബശീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസ്; നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മാധ്യമപ്രവര്‍ത്തകന്‍ കെഎം ബശീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ സുപ്രീം കോടതിയില്‍ അപീല്‍ നല്‍കി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈകോടതി വിധിക്കെതിരെയാണ് ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് അപീലില്‍ പറയുന്നത്.

നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സര്‍കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഏപ്രില്‍ 13നാണ് ഹൈകോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് ശ്രീറാം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപോര്‍ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ഇതു സാധാരണ മോടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും ശ്രീറാം ഹൈകോടതിയില്‍ വാദിച്ചിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ചെ ഒന്നുമണിക്കായിരുന്നു ശ്രീറാമും പെണ്‍സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബശീര്‍ മരിച്ചത്. അപകടം നടക്കുന്ന അവസരത്തില്‍ ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. 2020 ഫെബ്രുവരിയിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വൈദ്യ പരിശോധന നടത്താന്‍ വൈകിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Sriram Venkitaraman | മാധ്യമപ്രവര്‍ത്തകന്‍ കെഎം ബശീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസ്; നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍

66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടി മുതലുകളും പൊലീസ് കോടതിയില്‍ ഹാജരാക്കി. 100 സാക്ഷിമൊഴികളുമുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റങ്ങളാണിത്.

Keywords:  Sriram Venkitaraman approach Supreme Court on K M Basheer case, New Delhi, News, Trending, Appeal, Sriram Venkitaraman, K M Basheer Case, Supreme Court, Appeal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia