SSC CHSL | 12-ാം ക്ലാസ് പാസായവരാണോ? കേന്ദ്ര സർക്കാർ ജോലിക്ക് ബംപർ അവസരം! 3712 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ ഇതാ
Apr 15, 2024, 18:38 IST
ന്യൂഡെൽഹി: (KVARTHA) പന്ത്രണ്ടാം ക്ലാസ് പാസായി സർക്കാർ ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് സന്തോഷവാർത്ത. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പൊതുപരീക്ഷയ്ക്ക് (SSC CHSL 2024) അപേക്ഷ ക്ഷണിച്ചു. 3712 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ്, കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/മന്ത്രാലയങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ നിയമനം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 2024 മെയ് ഏഴിന് രാത്രി 11 മണി വരെ അപേക്ഷ സമർപ്പിക്കാം.
ഉദ്യോഗാർത്ഥികളെ മൂന്ന് ഘട്ടങ്ങളായി തിരഞ്ഞെടുക്കും. ടയർ 1, ടയർ 2 പരീക്ഷയും തുടർന്ന് ഡോക്യുമെന്റ് പരിശോധനയും ഉണ്ടാകും. ടയർ 1 ഓൺലൈൻ (CBT) മോഡിൽ ആയിരിക്കും, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ചോദിക്കും. വിജയികളായ ഉദ്യോഗാർത്ഥികൾക്ക് ടയർ 2 പരീക്ഷയിൽ പങ്കെടുക്കാം. 2024 ജൂൺ, ജൂലായ് മാസങ്ങളിലായിരിക്കും പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.
കുറഞ്ഞ പ്രായം 18 വയസും പരമാവധി 27 വയസും ആയിരിക്കണം. ഒബിസി ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷവും എസ്‌സി, എസ്ടിക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷവും ഇളവ് നൽകിയിട്ടുണ്ട്. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ, അംഗപരിമിതർ, വിമുക്തഭടന്മാർ എന്നിവരെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ അറിയാനായി ഏപ്രിൽ എട്ടിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കാവുന്നതാണ്. www(dot)ssckkr(dot)kar(dot)nic(dot)in, https://ssc(dot)gov(dot)in എന്നീ വെബ്സൈറ്റുകളിൽ വിജ്ഞാപനം ലഭ്യമാണ്. പ്രവൃത്തിദിനങ്ങളിൽ 080-25502520 എന്ന ഹെൽപ് ലൈൻ നമ്പറിലും ബന്ധപ്പെടാം.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷിക്കുന്നതിന് മുമ്പ്, പുതിയ വെബ്‌സൈറ്റായ https://ssc(dot)gov(dot)in സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്ന് എസ്എസ്‌സി അറിയിച്ചു. പഴയ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ സാധുതയുള്ളതല്ല. കൂടാതെ അപേക്ഷാ ഫോമിന് ക്യാമറയ്ക്ക് നേരെ അഭിമുഖമായി തൊപ്പിയോ ഗ്ലാസുകളോ ഇല്ലാതെ നിങ്ങളുടെ വ്യക്തമായ ഫോട്ടോ ആവശ്യമാണ്.
* ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
* ഹോം പേജിൽ 'Combined Higher Secondary (10+2) Level Examination 2024' എന്ന വിഭാഗത്തിലെ 'Latest Notifications' ടാബിന് താഴെയുള്ള 'Apply' ടാബിൽ ക്ലിക്ക് ചെയ്യുക.
* വിശദാംശങ്ങൾ പൂരിപ്പിക്കുക. ചില കോളങ്ങൾ (ഒന്ന് മുതൽ 18 വരെ) നിങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ഡാറ്റയിൽ നിന്നുള്ള വിവരങ്ങൾ സ്വയമേവ പൂരിപ്പിക്കും, അത് നിങ്ങൾക്ക് മാറ്റാൻ കഴിയില്ല.
* ഫോം പൂർത്തിയാക്കിയ ശേഷം, കണ്ണടയോ തൊപ്പിയോ ഇല്ലാതെ നിങ്ങളുടെ വ്യക്തമായ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. മറ്റ് ഫോട്ടോകൾ അപേക്ഷ നിരസിക്കാൻ ഇടയാക്കും.
* എല്ലാ വിവരങ്ങളും ശരിയാണെന്ന് നിങ്ങൾ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.
* യുപിഐ, നെറ്റ് ബാങ്കിംഗ്, അല്ലെങ്കിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ (Visa, Mastercard, Maestro, RuPay) ഉപയോഗിച്ച് അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം.

Keywords: News, News-Malayalam-News, National, National-News, SSC CHSL 2024 registration begins for 3712 posts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.