GD Exam | സുപ്രധാന തീരുമാനം: കേന്ദ്ര സായുധ പൊലീസ് സേനയിലെ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി പരീക്ഷ ഇനി മലയാളം ഉൾപെടെ 13 പ്രാദേശിക ഭാഷകളിലും നടത്തും; ഉദ്യോഗാർഥികൾക്ക് മികച്ച അവസരം
Apr 15, 2023, 13:47 IST
ന്യൂഡെൽഹി: (www.kvartha.com) കേന്ദ്ര സായുധ പൊലീസ് സേനയിലെ (CAPF) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിൽ നടത്താൻ കേന്ദ്രആഭ്യന്തര മന്ത്രാലയം അനുമതി നൽകി. കേന്ദ്ര സായുധ പൊലീസ് സേനയിൽ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാർ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത് .
ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ ഭാഷകളിലും ചോദ്യപേപ്പർ തയ്യാറാക്കും. തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ മാതൃഭാഷയിൽ, പ്രാദേശിക ഭാഷയിൽ പരീക്ഷയിൽ പങ്കെടുക്കാനും ജോലി സാധ്യതകൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ പരീക്ഷ നടത്തുന്നത് സുഗമമാക്കുന്നതിന് നിലവിലുള്ള ധാരണാപത്രത്തിന്റെ ഭാഗമായി പ്രത്യേക അനുബന്ധത്തിൽ ആഭ്യന്തര മന്ത്രാലയവും സ്റ്റാഫ് സെലക്ഷൻ കമ്മീഷനും ഒപ്പിടും. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പ്രധാന പരീക്ഷകളിലൊന്നാണ് കോൺസ്റ്റബിൾ ജിഡി. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലുള്ള പരീക്ഷ 2024 ജനുവരി ഒന്ന് മുതൽ നടത്തും.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (CRPF), സശാസ്ത്ര സീമ ബാല്‍ (SSB), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ITBP), അസം റൈഫിള്‍സ്, സെക്രടറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) എന്നിവയിലേക്കാണ് ജിഡി പരീക്ഷകൾ നടക്കുന്നത്.
Keywords: News, National, National-New, Delhi-News, Job-News, Job, Exam, Languages, Central Government, SSC Constable GD Exam 2023: MHA approves conduct of exam in 13 regional languages.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.