കർണാടകയിൽ എസ് എസ് എൽ സി പരീക്ഷ തിങ്കളാഴ്ച മുതൽ; ഹിജാബ് അനുവദിക്കില്ല; കോടതി ഉത്തരവ് പാലിക്കണമെന്ന് നിർദേശം; മാസ്ക് നിർബന്ധമില്ല

 


ബെംഗ്ളുറു: (www.kvartha.com 26.03.2022) കർണാടകയിൽ തിങ്കളാഴ്ച മുതൽ എസ് എസ് എൽ സി പരീക്ഷ തുടങ്ങും. സംസ്ഥാനത്തുടനീളമുള്ള 3,444 പരീക്ഷാ കേന്ദ്രങ്ങളിലായി 8.73 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. അതേസമയം ഹിജാബ് ധരിച്ച വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്നും സർക്കാർ അറിയിച്ചു. ഏപ്രിൽ 22-ന് പരീക്ഷ അവസാനിക്കും.
   
കർണാടകയിൽ എസ് എസ് എൽ സി പരീക്ഷ തിങ്കളാഴ്ച മുതൽ; ഹിജാബ് അനുവദിക്കില്ല; കോടതി ഉത്തരവ് പാലിക്കണമെന്ന് നിർദേശം; മാസ്ക് നിർബന്ധമില്ല

കർണാടക സെക്കൻഡറി എജ്യുകേഷൻ എക്സാമിനേഷൻ ബോർഡ് (KSEEB) പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികളോട് യൂണിഫോം സംബന്ധിച്ചുള്ള കർണാടക ഹൈകോടതിയുടെ വിധി പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. യൂനിഫോമിന്റെ കാര്യത്തിൽ ഓരോ വിദ്യാർഥിയും കോടതി ഉത്തരവ് പാലിക്കണമെന്ന് പ്രൈമറി ആൻഡ് സെകൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു,


കോവിഡ് -19 കേസുകൾ കുറയുന്ന സാഹചര്യത്തിൽ ബോർഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്, 'എല്ലാ ദിവസവും ക്ലാസ് മുറികൾ അണുവിമുക്തമാക്കാൻ ഞങ്ങൾ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ പരീക്ഷാ സമയത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ല', മന്ത്രി വിശദീകരിച്ചു 4,52,732 ആൺകുട്ടികളും 4,21,110 പെൺകുട്ടികളും പരീക്ഷയ്ക്ക് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

Keywords:  SSLC exams to begin from Monday; hijab not allowed, National, Bangalore, News, Top-Headlines, Karnataka, Mask, Hijab, Examination, Court Order, Students, COVID19, Minister.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia