ജനങ്ങളുടെ കൈകളില്‍ 14 ലക്ഷം കോടി പഴയ നോട്ടുകള്‍; ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 53,000 കോടി രൂപ

 


ന്യൂഡല്‍ഹി: (www.kvartha.com 12.11.2016) കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചപ്പോള്‍ 14 ലക്ഷം കോടി പഴയ നോട്ടുകളാണ് ഇപ്പോള്‍ ജനങ്ങളുടെ കൈകളിലുണ്ടായിരുന്നതെന്നും നിരോധനത്തിന് ശേഷം രാജ്യത്തെ ബാങ്കുകളില്‍ 53,000 കോടിരൂപയുടെ നിക്ഷേപമെത്തിയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

 നിരോധിച്ച നോട്ടുകള്‍ ഡിസംബര്‍ 30 വരെ മാറ്റി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് തങ്ങളുടെ പക്കലുള്ള നോട്ടുകള്‍ എത്രയും പെട്ടെന്ന് പണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ജനം തിരക്ക് കൂട്ടുന്നത്. നിലവില്‍ ഒരാള്‍ 4,000 രൂപമാത്രമേ ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാന്‍ അനുവദിക്കുന്നുള്ളൂ.

അതിനാല്‍ ബാക്കി തുക എത്രയും പെട്ടെന്ന് മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ജനങ്ങളുടെ കൈകളിലുള്ള .7 ശതമാനം നോട്ടുകളാണ് ഇതുവരെ ബാങ്കുകളിലെത്തിയതെന്ന് ആര്‍ബിഐ പറയുന്നു.

ജനങ്ങളുടെ കൈകളില്‍ 14 ലക്ഷം കോടി പഴയ നോട്ടുകള്‍; ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 53,000 കോടി രൂപ


Keywords: New Delhi, National, India, Rupees, Bank, State Bank of India says it has received deposits worth Rs 53,000 crore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia