Stray Dogs | അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവദിക്കണം: കേരളം സുപ്രീം കോടതിയില്‍
Sep 27, 2022, 13:10 IST
ന്യൂഡെല്‍ഹി: (www.kvartha.com) സമൂഹത്തിന് ഭീഷണിയാകുന്ന പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യുമായി കേരളം സുപ്രീം കോടതിയില്‍. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍കാര്‍ കോടതിയില്‍ അപേക്ഷ നല്‍കി. അടുത്ത ദിവസം ഇടക്കാല ഉത്തരവ് വരാനിരിക്കെയാണ് കേരളത്തിന്റെ അപേക്ഷ.
പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് എബിസി (Animal Birth Control) പദ്ധതി കുടുംബശ്രീ യൂനിറ്റുകളെ ഏല്‍പിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
പേപ്പട്ടികളുടെ ജനന നിയന്ത്രണം ഏര്‍പെടുത്തുന്നതിന് എബിസി ചടങ്ങള്‍ നടപ്പാക്കുന്നുണ്ട്. നേരത്തെ ഇത് നടത്തിയത് കുടുംബശ്രീയായിരുന്നു. എന്നാല്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്‍ഡ്യയുടെ അനുമതി ഇല്ലാത്തതിനാല്‍ കുടുംബശ്രീയെ ഇതില്‍നിന്നും ഒഴിവാക്കുകയായിരുന്നു.
എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീം കോടതിയില്‍ അടുത്തിടെ റിപോര്‍ട് നല്‍കിയിരുന്നു. നായ പിടുത്തക്കാരെ കിട്ടാനില്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായും സിരിജഗന്‍ സമിതി റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.