ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു; മഹാരാഷ്ട്രയില്‍ ചൂടോടെ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ് പേപെറുകളില്‍ പൊതിഞ്ഞ് നല്‍കുന്നതിന് വിലക്ക്, ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
Dec 24, 2021, 11:57 IST
മുംബൈ: (www.kvartha.com 24.12.2021) ഭക്ഷ്യവസ്തുക്കള്‍ ന്യൂസ് പേപെറുകളില്‍ പൊതിഞ്ഞ് നല്‍കുന്നതിന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് വിലക്കേര്‍പെടുത്തി. ന്യൂസ് പേപെറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന് ഹാനികരമാവുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൂടോടെ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ് പേപെറില്‍ പൊതിഞ്ഞ് നല്‍കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിച്ചു.
2016ല്‍ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ് പേപെറില്‍ പൊതിഞ്ഞ് നല്‍കരുതെന്ന നിര്‍ദേശം ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇത് കര്‍ശന ഉത്തരവാക്കി മാറ്റിയിരുന്നില്ല. നിര്‍ദേശത്തിന് ശേഷവും പല ഭക്ഷ്യസ്റ്റാളുകളും ന്യൂസ് പേപെറില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കര്‍ശന ഉത്തരവിറക്കിയത്.
വട പാവ്, പോഹ, മധുരപലഹാരങ്ങള്‍, ഭേല്‍ മുതലായവ ന്യൂസ് പേപെറില്‍ പൊതിഞ്ഞാണ് സാധാരണയായി മഹാരാഷ്ട്രയില്‍ നല്‍കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.