ന്യൂഡല്‍ഹി: രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് ബി.എസ്.പി.നേതാവ് മായാവതിയുടെ രൂക്ഷ വിമര്‍ശനം. പട്ടിക ജാതി വര്‍ഗത്തിന് സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ കാലതാമസം ഉണ്ടായതിനാണ് മായാവതിയുടെ വിമര്‍ശനം.
പാര്‍ലമെന്ററി ചട്ടപ്രകാരം സഭാധ്യക്ഷനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നിരിക്കെ ആ നിയമങ്ങളെയെല്ലാം കാറ്റില്‍ പരത്തിയാണ് മായാവതിയുടെ വിമര്‍ശനം.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്‍സാരിയെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു.മായാവതിയുടെ രോഷപ്രകടനം സഭാരേഖകളില്‍ നിന്നും നീക്കുകയും ചെയ്തു.
അധ്യക്ഷന്‍ കൃത്യ വിലോപം കാണിക്കുന്നു.സഭയിലെ ചോദ്യോത്തരവേള കഴിയുന്നതുവരെ മാത്രമേ അധ്യക്ഷന്‍ സഭയിലുണ്ടാകാറുള്ളൂ, അതിനുശേഷം ഉപാധ്യക്ഷന്‍ പി.ജെ.കുര്യനാണ് സഭ നിയന്ത്രിക്കുന്നത്. എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് മായാവതി അധ്യക്ഷനെതിരെ ഉന്നയിച്ചത്.
മായാവതിയുടെ വിമര്‍ശനം ബുദ്ധിമുട്ടുളവാക്കിയതായി അന്‍സാരി സഭാകക്ഷി നേതാക്കളുടെ യോഗത്തെ അറിയിച്ചു. യോഗത്തിനുശേഷം മായാവതിയുമായി ചര്‍ച്ച നടത്തിയ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥിനോട് അന്‍സാരിയെ വിമര്‍ശിച്ചതില്‍ പശ്ചാത്താപമില്ലെന്നും അദ്ദേഹത്തിനെതിരെ സ്വീകരിക്കാന്‍ പോകുന്ന കടുത്ത നടപടികളുടെ ആദ്യഘട്ടം മാത്രമാണ് ഇതെന്നും മായാവതി പറഞ്ഞു.
Keywords: Rajya sabha, B.S.P, Hamid Ansari, Scheduled Caste, Constitution,Mayavathi, Leader, Criticism, Parliament, Prime Minister, Manmohan Singh, National, Strong criticism against Chairman in Rjya sbha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.