ഗുജറാതി കുടിയേറ്റക്കാരെ പീഡിപ്പിക്കാന്‍ വാടകയ്ക്കെടുത്തയാളെ തിരിച്ചറിഞ്ഞു; ഇയാള്‍ എത്രയും പെട്ടെന്ന് പിടിയിലാകുമെന്ന് പൊലീസ്

 


ഗുജറാത്: (www.kvartha.com 25.03.2022) 15 ഓളം ഗുജറാതി കുടിയേറ്റക്കാരെ പീഡിപ്പിക്കാന്‍ വാടകയ്ക്കെടുത്തയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. മഹാരാഷ്ട്ര മുമ്പ് വിശ്വസിച്ചിരുന്നതുപോലെ കമല്‍ സിംഘാനിയയല്ല, മറിച്ച് സുനില്‍ കേജ്രിവാള്‍ ആണ് കുടിയേറ്റക്കാരെ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 

ഇയാളെ പിടികൂടാന്‍ മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം അനധികൃത കുടിയേറ്റ റാകറ്റിലെ മുഖ്യപ്രതികളായ സന്തോഷ് റോയിയും സുശീല്‍ റോയിയും ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

യുഎസ് കോണ്‍സുലേറ്റിലെയും യുഎസ് എംബസിയിലെയും കാനഡയുടെ അതിര്‍ത്തി സുരക്ഷാ സേനയിലെയും ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച നഗരം സന്ദര്‍ശിച്ച് ഡിജിപി ആശിഷ് ഭാടിയയെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും കണ്ടതിനുശേഷമാണ് സുനില്‍ കേജി രിവാളിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

അതേസമയം യുഎസിലേക്ക് അയക്കാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്ന ഇമിഗ്രേഷന്‍ ഏജന്റുമാര്‍ക്കായി സിഐഡി ക്രൈം, ക്രൈംബ്രാഞ്ച്, മെഹ്സാന പൊലീസ് എന്നിവര്‍ വ്യാഴാഴ്ച തിരച്ചില്‍ ആരംഭിച്ചു. യുഎസിന്റെയും കാനഡയുടെയും അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ മെഹ്സാനയില്‍ പ്രവര്‍ത്തിക്കുന്ന അത്തരം ഏജന്റുമാരുടെ പട്ടിക കൈമാറിയതിന് ശേഷം നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മെഹ്സാനയിലെ വിദേശികള്‍ക്ക് പാസ്പോര്‍ട് നല്‍കുന്നതില്‍ ഏര്‍പെട്ടിരിക്കുന്ന 37 ഏജന്റുമാരെ നിരീക്ഷിച്ചുവരുന്നതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത്തരം ഏജന്റുമാരെ അവഗണിക്കുന്നതിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി പൊലീസ് മെഹ്സാനയില്‍ ഏകദേശം 60 ഓളം സെമിനാറുകള്‍ സംഘടിപ്പിക്കുകയും ഏജന്റുമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു.

നിയമപരമായോ നിയമവിരുദ്ധമായോ യാത്ര ചെയ്തിട്ടുണ്ടോ എന്നറിയാന്‍ യുഎസിലേക്ക് പോയ ആളുകളെ തിരിച്ചറിയാന്‍ പൊലീസ് വീടുവീടാന്തരമുള്ള അന്വേഷണവും നടത്തുന്നുണ്ട്. ഇതിനായി സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവരില്‍ ചിലര്‍ സംശയിക്കപ്പെടുന്ന ഏജന്റുമാരെ പിടികൂടാന്‍ ഗുജറാതിന് പുറത്ത് കാംപ് ചെയ്യുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ യുഎസിലേക്ക് തള്ളിവിടുന്ന മെക്സികന്‍ ഏജന്റുമാരുമായി ബന്ധമുള്ള യുഎസ് പൗരനായ ചരണ്‍ജിത് സിങ്ങിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, യുഎസിലേക്ക് കടക്കുന്നതിനിടെ മരവിച്ച് മരിച്ച മെഹ്സാന ജില്ലയില്‍ നിന്നുള്ള നാലംഗ കുടുംബത്തിന്റെ പോസ്റ്റ്മോര്‍ടെം റിപോര്‍ട് നല്‍കാന്‍ കനേഡിയന്‍ അധികാരികള്‍ക്ക് ഓര്‍മപ്പെടുത്തല്‍ സന്ദേശം അയച്ചതായി സിഐഡി ക്രൈം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് മൂന്നാമത്തെ സന്ദേശമാണ് അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാതി കുടിയേറ്റക്കാരെ പീഡിപ്പിക്കാന്‍ വാടകയ്ക്കെടുത്തയാളെ തിരിച്ചറിഞ്ഞു; ഇയാള്‍ എത്രയും പെട്ടെന്ന് പിടിയിലാകുമെന്ന് പൊലീസ്


Keywords: Strongman Who Tortured Gujaratis Identified By Police As Sunil Kejriwal, Gujrath, News, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia