I.S.R.O ചെയര്‍മാന്റെ വ്യാജനിയമന ഉത്തരവ് കാട്ടി ജോലിതട്ടിപ്പ്; വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

 


ബാംഗ്ലൂര്‍: ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്റെ വ്യാജ ഇലക്ട്രോണിക്ക് ഒപ്പിട്ട നിയമന ഉത്തരവ് കാട്ടി 84 വിദ്യാര്‍ത്ഥികളില്‍ നിന്ന് 3000 രൂപ പിരിച്ചെടുത്ത ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ഭുവനേശ്വര്‍ ബിജു പട്‌നായിക് കോളജ് വിദ്യാര്‍ത്ഥിനിയും ഒഡീഷ സ്വദേശിയുമായ ശാരദ മൊഹന്തിയാണ് (23) തൊഴില്‍ തട്ടിപ്പിന് പിടിയിലായത്.

നേരത്തെ ഐ.എസ്.ആര്‍...ഒയില്‍ ജോലിക്കായി പരീക്ഷയെഴുതിയ ശാരദ മൊഹന്തി അന്ന് ലഭിച്ച ഹാള്‍ ടിക്കറ്റിലുണ്ടായിരുന്ന ചെയര്‍മാന്റെ ഇലക്ട്രോണിക്ക് ഒപ്പും സ്ഥാപനത്തിന്റെ ലോഗോയും കൃത്രിമമായി നിര്‍മിച്ച്, ഒഡീഷയിലെ മൂന്ന് പ്രമൂഖ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയും വിദ്യാര്‍ത്ഥികളെയും സമീപിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു.

I.S.R.O ചെയര്‍മാന്റെ വ്യാജനിയമന ഉത്തരവ് കാട്ടി ജോലിതട്ടിപ്പ്; വിദ്യാര്‍ത്ഥിനി അറസ്റ്റില്‍ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ ഇമെയിലിലൂടെ നിയമന ഉത്തരവ് ലഭിക്കുകയുണ്ടായി. ഇങ്ങനെ നിയമന ഉത്തരവ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഐ.എസ്.ആര്‍.ഒയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഡല്‍ഹി ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് വ്യാജസ്ഥലമാറ്റ ഉത്തരവുമായി ബാംഗ്ലുര്‍ ഓഫീസില്‍ ജോലിക്ക് അപേക്ഷിച്ച് മുന്‍പും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് പൊലീസ് പറയുന്നത്.

അന്ന് കള്ളിവെളിച്ചത്തായപ്പോള്‍ ഐ.എസ്.ആര്‍.ഒയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ പോലും ഇവര്‍ ധൈര്യം കാട്ടിയതായി പറയുന്നു. നിയമനത്തട്ടിപ്പില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും യുവതിക്ക് തനിയെ ഇതിന് സാധ്യമല്ലെന്നുമാണ് പോലീസിന്റെ നിഗമനം.

Keywords: College, Student, Police, Job, Offer, Hallticket, Sharadha, Biju, Kvarha, Chairman,Fake Order,Exam, Email, Odisha,Electronics, Engineer, Employee,I.S.R.O, Principal, Natives, Arrest, Bangalore, Cash, New Delhi, Police, Woman., Case, National, World news,Health news, Business news, Education news,Inter National news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia