Killed | 'കോളജ് കാംപസില്‍ പെണ്‍സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി വിദ്യാര്‍ഥി'

 


നോയിഡ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ കോളജ് കാംപസില്‍ പെണ്‍സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വിദ്യാര്‍ഥി സ്വയം ജീവനൊടുക്കിയതായി പൊലീസ്. നോയിഡയിലെ ശിവ് നാടാര്‍ യൂനിവേഴ്‌സിറ്റി കാംപസിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യര്‍ഥി അനൂജ് ആണ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

സംഭവത്തെ കുറിച്ച് നോയിഡ പൊലീസ് പറയുന്നത്:


അനൂജും പെണ്‍സുഹൃത്തും കാംപസിന്റെ ഡൈനിങ് ഹാളിനു പുറത്ത് തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് പെണ്‍കുട്ടിയെ ആലിംഗനം ചെയ്ത ശേഷം അനൂജ് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് പോയ അനൂജ് അവിടെവച്ച് സ്വയംവെടിയുതിര്‍ത്തു മരിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അനൂജും മരിച്ച പെണ്‍കുട്ടിയും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഇരുവരുടേയും ഇടയില്‍ തര്‍ക്കം നിലനിന്നിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.

Killed | 'കോളജ് കാംപസില്‍ പെണ്‍സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി വിദ്യാര്‍ഥി'


Keywords: Student Hugs Friend, Then Shoots Her On Campus Near Noida, Kills Himself, Noida, Police, News, Gun Attack, Dead, Hospital, Treatment, Student, Probe, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia