അദ്ധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ വൃക്കയ്ക്ക് പരിക്ക്

 


അദ്ധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ വൃക്കയ്ക്ക് പരിക്ക്
ജമ്മു: അദ്ധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ വൃക്കയ്ക്ക് പരിക്കേറ്റു. ജമ്മുവിലെ രജൗരിയിലെ ഒരു സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ്‌ സംഭവം നടന്നത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ്‌ അദ്ധ്യാപകന്റെ മര്‍ദ്ദനത്തെതുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മര്‍ദ്ദനത്തെതുടര്‍ന്ന്‌ ബോധം കെട്ട് വീണ വിദ്യാര്‍ത്ഥിയെ സ്കൂളധികൃതരാണ്‌ ആശുപത്രിയിലെത്തിച്ചത്.

വിദ്യാര്‍ത്ഥിക്ക് ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഒരു വൃക്കയ്ക്ക് പരിക്കേറ്റതായി മനസിലായത്. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിനിടയിലാണ്‌ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

വിദ്യാര്‍ത്ഥിക്കേറ്റ മര്‍ദ്ദനത്തിലാണ്‌ വൃക്കയ്ക്ക് പരിക്കേറ്റതെന്ന്‌ ഡോക്ടര്‍മാര്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന്‌ പിതാവ് അദ്ധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തതായി അറിവില്ല. വിദ്യാര്‍ത്ഥിക്ക് ആറ് മാസത്തെ വിശ്രമം നല്‍കണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന്‌ അദ്ധ്യാപകനെ സ്കൂളധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.

SUMMERY: Jammu: A teacher of the Government Higher Secondary School in Rajouri district of Jammu has been booked on a charge of kicking a Class 9 student in the stomach in a fit of rage. The police however are still to arrest him. The boy who was rushed to hospital by the school has reportedly suffered some injuries to the kidney.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia