പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ ഹൈന്ദവ വിരുദ്ധരെന്ന് ആര്‍എസ്എസ് മുഖപത്രം
Jul 17, 2015, 13:38 IST
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിര്‍ദേശിച്ചത് ആര്‍എസ്എസ് ആണെന്ന അഭ്യൂഹങ്ങള്‍ നില നില്‍ക്കെയാണ് ചൗഹാന് പിന്തുണ അറിയിച്ചു കൊണ്ട് ആര്‍എസ്എസ് മുഖ പത്രം രംഗതെത്തിയത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമേ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സിനിമാ സാംസ്കാരിക പ്രവര്‍ത്തകരെയും പത്രം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
‘പികെ’ യുടെ സംവിധായകാനായ രാജ്കുമാര് ഹിരാനിയെയാണ് പത്രം കൂടുതല്‍ കടന്നാക്രമിച്ചിരിക്കുന്നത്. ‘പികെ’യിലൂടെ ഹിന്ദുത്വ വികാരം വൃണപ്പെത്തിയ ഹിരാനിക്ക് ചൗഹാനെ വിമര്‍ശിക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്ന് പത്രം പറയുന്നു. ഹൈന്ദവ വിരുദ്ധര്‍ രാജ്യത്ത് വളരുന്നതിന്റെ വലിയ തെളിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സമരം ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പത്രം പറഞ്ഞു.
SUMMARY: RSS mouth piece alleges that the students who protest in Pune Film institute are anti Hindus. They are mentally challenged peoples that is why they are protesting against Gajendra Chouhan.
Keywords: RSS, FTII, Pune, Gajendra Chouhan, Government
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.