കോടതിക്ക് മുമ്പില്‍ യുവതിയുടെ ആത്മഹത്യാശ്രമം

 


കോടതിക്ക് മുമ്പില്‍ യുവതിയുടെ ആത്മഹത്യാശ്രമം
ഹാസന്‍(കര്‍ണാടക): കോടതിക്ക് മുമ്പില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേളൂര്‍ ദേവപ്പനഹള്ളിയിലെ രാധ(28)ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആറുമാസം മുമ്പ് യുവതിയുടെ ഭര്‍ത്താവ് കുമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഈ മരണം കൊലപാതകമാണെന്നും ഇതിനു പിന്നില്‍ രാധയാണെന്നും കാണിച്ച് കുമാറിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാധയ്ക്ക് മറ്റൊരാളുമായി ഉണ്ടായ ബന്ധത്തെ തുടര്‍ന്നാണ് കുമാര്‍ കൊലചെയ്യപ്പെട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ യുവതിയെ രണ്ട് തവണ പോലീസ് ചോദ്യം ചെയ്തു. അതേസമയം തന്റെ സഹോദരിയായ രാധയെ ഭര്‍തൃവീട്ടുകാര്‍ സ്വത്തിനുവേണ്ടി പീഡിപ്പിക്കുകയാണെന്ന് സഹോദരന്‍ ശിവണ്ണയും പറയുന്നു. ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

Keywords:  Suicide attempt, Woman, Court, Haasan, Karnataka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia