Summer Train | ചൂടുകാലത്തെ ട്രെയിന്‍ യാത്ര; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിന് കോട്ടം തട്ടാതെ നോക്കാം!
Mar 12, 2024, 13:56 IST
കൊച്ചി: (KVARTHA) ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. ജോലിക്കായോ അല്ലെങ്കിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഒരുപാട് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ട്രെയിനിനെ ആശ്രയിക്കാറുണ്ട്. ചെറിയ കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്നവരടക്കം സ്ത്രീപുരുഷ ഭേദമന്യേ ട്രെയിൻ യാത്ര ചെയ്യുന്നവരാണ്. എന്നാൽ ചൂട് കാലത്തു ട്രെയിൻ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്ന് അറിയാം.
ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാനം. ചൂട് കാലത്തു ട്രെയിൻ യാത്രയിൽ നിർജലീകരണം ഉണ്ടാവാൻ സാധ്യതയുണ്ട്. സീൽ ചെയ്ത കുപ്പി വെള്ളം മാത്രം വാങ്ങി കുടിക്കുക. അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ വെള്ളം വീട്ടിൽ നിന്ന് കൊണ്ട് വരാവുന്നതാണ്. ഒരിക്കലും ടാപ്പിലെ വെള്ളം കുടിക്കരുത്. ശുദ്ധമല്ലാത്ത ജലം നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കാറ്റും പൊടിയും തട്ടി അലർജി ഉണ്ടാവാതിരിക്കാൻ മാസ്‌കോ തുണിയോ മുഖത്ത് കെട്ടുന്നതും നല്ലതാണ്. പ്രത്യേകിച്ച് കുട്ടികളെ ശ്രദ്ധിക്കുക. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരാണെങ്കിൽ പെട്ടെന്ന് അലർജി ഉണ്ടാകും.
വെള്ളം കൂടാതെ നല്ല ഫ്രഷ് ജ്യൂസും മോര് വെള്ളവും കുടിക്കാം. വീട്ടിൽ നിന്ന് ഉണ്ടാക്കി കുപ്പികളിൽ കൊണ്ട് വരുന്നതാണ് ഏറ്റവും മികച്ചത്. ക്ഷീണമകറ്റാൻ ഒരിക്കലും ശീതളപാനീയങ്ങളെ ആശ്രയിക്കരുത്. സമയത്തിന് ഭക്ഷണം കഴിക്കുകയെന്നതും ശ്രദ്ധിക്കുക. ഒന്നും കിട്ടിയില്ലെങ്കിൽ ജങ്ക് ഫുഡും കഴിക്കാവുന്നതാണ്. വിശന്ന് ഇരിക്കുന്നത് ക്ഷീണത്തിനൊപ്പം മറ്റു ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉണ്ടാക്കിയേക്കാം.
ആവശ്യത്തിനുള്ള മരുന്നുകളും കയ്യിൽ കരുതുക. എന്നും കഴിക്കുന്ന മരുന്നിനൊപ്പം സുരക്ഷയ്ക്ക് വേണ്ടി ഛർദി, വയറിളക്കം, പനി, തലവേദനയ്ക്കുള്ള മരുന്നും ഡോക്ടറോട് ചോദിച്ചു വാങ്ങി കയ്യിൽ കരുതേണ്ടതാണ്. ട്രെയിൻ യാത്ര ചെയ്യുമ്പോൾ ഒആർഎസ് പാക്കുകളും സൂക്ഷിക്കുക. ക്ഷീണം വന്നാൽ ഉപയോഗിക്കാവുന്നതാണ്. ചൂട് കാലത്ത് കോട്ടൺ തുണി കൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുക. ഗുണമേന്മയുള്ളത് വാങ്ങിക്കാൻ ശ്രദ്ധിക്കുക. ഇറുകിയ വസ്ത്രങ്ങൾ അസ്വസ്ഥത ഉണ്ടാക്കും, പ്രത്യേകിച്ച് കുട്ടികളിൽ. വീട്ടിലാണെങ്കിലും യാത്രകളിലാണെങ്കിലും ആരോഗ്യത്തിന് പ്രാധാന്യം കൽപിക്കുക.
Keywords: News, Kerala, Kochi, Travel Tips, Health, Lifestyle, Train Travel, Summer Season, Doctor, Medicine, Summer: Train Travel Tips To Keep In Mind.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.