സുനന്ദ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചില്ല; മദ്യത്തിലും ഉറക്കഗുളികയിലും അഭയം തേടി

 


ന്യൂഡല്‍ഹി: സുനന്ദ തരൂര്‍ കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ശശി തരൂരിന്റെ ജോലിക്കാരന്‍ മജിസ്‌ട്രേറ്റില്‍ മൊഴി നല്‍കി. കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം ഉറക്കവും നഷ്ടപ്പെട്ട സുനന്ദ മദ്യത്തിലും ഉറക്കഗുളികയിലും അഭയം തേടുകയായിരുന്നു. ഇതിനിടയിലാണ് ഇവരുടെ മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി ഹോട്ടലിലെത്തിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് ജോലിക്കാരന്‍ മൊഴി നല്‍കിയത്.
വിവാഹം നടന്ന് ഏഴു വര്‍ഷത്തിനിടയില്‍ മരണമുണ്ടായാല്‍ അന്വേഷണം നടത്തണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സുനന്ദ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ശശി തരൂരും ഭാര്യ സുനന്ദയും രണ്ട് മുറികളിലാണ് താമസിച്ചിരുന്നത്. 342ല്‍ തരൂരും 345ല്‍ സുനന്ദയുമായിരുന്നു.
ബുധനാഴ്ച തരൂരിനെതിരേയും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാരിനെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചശേഷം വ്യാഴാഴ്ചയാണ് ദമ്പതികള്‍ ഹോട്ടല്‍ ലീല പാലസിലെത്തിയത്. തരൂരിന്റെ വീട്ടില്‍ പെയിന്റിംഗ് നടക്കുന്നതിനാലാണ് ഇരുവരും ഹോട്ടലിലേയ്ക്ക് മാറിയതെന്നായിരുന്നു വിശദീകരണം.
വെള്ളിയാഴ്ച കോണ്‍ഗ്രസ് എ.ഐ.സി.സി സമ്മേളനവുമായി നല്ല തിരക്കിലായിരുന്നു ശശി തരൂര്‍. സുനന്ദ അസ്വസ്ഥമായ മനസുമായി മുറിയില്‍ തനിച്ചായിരുന്നു. സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ തരൂര്‍ സുനന്ദ അപ്പോഴും ഉറക്കത്തിലാണെന്ന് കണ്ടതോടെ മുറിക്കകത്ത് കയറി നോക്കുകയായിരുന്നു. രാത്രി 8.15ഓടെയായിരുന്നു ഇത്. അപ്പോഴാണ് സുനന്ദ മരിച്ചുകിടക്കുകയാണെന്ന് തരൂര്‍ മനസിലാക്കിയത്.
പേഴ്‌സണല്‍ സെക്രട്ടറി അഭിനവ് കുമാറിനെ വിവരമറിയിച്ച തരൂര്‍ 8.30ഓടെ പോലീസില്‍ വിവരം നല്‍കി. സുനന്ദ മരിച്ച് നാലു മണിക്കൂറിന് ശേഷമായിരുന്നു ഇത്.
സുനന്ദ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചില്ല; മദ്യത്തിലും ഉറക്കഗുളികയിലും അഭയം തേടി
SUMMARY: New Delhi: The marital discord between Sunanda Pushkar and Union minister of state for HRD Shashi Tharoor had become so acute that the lady had refused to eat for the last two days, and was on surviving on alcohol and sleeping pills only, staff working for the minister told the Sub-divisional magistrate on Friday night at the hotel.
Keywords: National, Shashi Taroor, Sunanda, New Delhi, Hotel Leela Palace
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia