സുനന്ദയുടെ കൊലപാതകം: മുന്‍ കേന്ദ്രമന്ത്രി മനീഷ് തീവാരിയെ ചോദ്യം ചെയ്തു

 


ഡെല്‍ഹി: (www.kvartha.com 19/02/2015) മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി മനീഷ് തീവാരിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.

മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സുനന്ദ പുഷ്‌കറും ശശി തരൂരും തിരുവനന്തപുരത്തു നിന്നും ഡെല്‍ഹിയിലേക്ക് യാത്ര ചെയ്തപ്പോള്‍ അതേ വിമാനത്തില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന മനീഷ് തിവാരിയും ഉണ്ടായിരുന്നു. വിമാനത്തില്‍ വെച്ച് സുനന്ദയും തരൂരും വഴക്കുണ്ടാക്കിയതിന് മനീഷ് തിവാരിയും സാക്ഷിയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ചോദിച്ചറിയാനാണ് അന്വേഷണ സംഘം ബുധനാഴ്ച രാത്രി മനീഷ് തിവാരിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

വാക്കേറ്റത്തെ തുടര്‍ന്ന് സുനന്ദ കരഞ്ഞുകൊണ്ട് വിമാനത്താവളത്തിലെ വാഷ്‌റൂമിലേക്ക് പോവുന്നതുകണ്ടുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ സിസി ടിവികള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനാണ് തിവാരിയെ ചോദ്യം ചെയ്തത്.

സുനന്ദയുടെ കൊലപാതകം: മുന്‍ കേന്ദ്രമന്ത്രി മനീഷ് തീവാരിയെ ചോദ്യം ചെയ്തുകേസില്‍ നേരത്തെ ശശി തരൂരിനെ മൂന്നുവട്ടം പോലീസ് ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിംഗ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിംഗ്, സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ എന്നിവരെ ഡെല്‍ഹി  പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സിലെ സുനന്ദയുടെ വിയര്‍പ്പോഹരിയുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
Keywords:  Sunanda murder case- Manish Tiwari records statement, New Delhi, Police, Flight, IPL, Shashi Taroor, Thiruvananthapuram, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia