ന്യൂഡല്‍ഹി: (www.kvartha.com 28/01/2015) സുനന്ദാ പുഷ്കറിന്റെ വധക്കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍സിങ്ങിനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കാന്‍ ചോദ്യം ചെയ്യല്‍ സഹായകരമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യം അദ്ദേഹത്തിന് അറിയുമെങ്കില്‍ അത് തെളിയിക്കുന്നതിനു വേണ്ടിയായിരിക്കും അന്വേഷണസംഘത്തിന്റെ ഇനിയുള്ള ശ്രമങ്ങള്‍. ഡല്‍ഹി മുഖ്യ പോലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമര്‍സിങ് സുനന്ദയുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതിന്റെ നിജസ്ഥിതി അദ്ദേഹത്തില്‍ നിന്ന് ലഭ്യമാക്കാനാവും ചോദ്യം ചെയ്യലിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. ബുധനാഴ്ച തന്നെ അദ്ദേഹത്തെ വിളിച്ച് മൊഴിയെടുക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥന് അറിയിച്ചു
മരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സുനന്ദാപുഷ്കര്‍ തന്നെ വിളിച്ച് ഐ പി എല്ലിലെ പരാജയത്തെക്കുറിച്ച് സംസാരിച്ചിരുന്നതായി ഒരു അഭിമുഖത്തില്‍ അമര്‍സിങ് അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്

Also Read:
Keywords: New Delhi, Murder, Uttar Pradesh, Case, Police, Media, IPL, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.