സുനന്ദ കേസ്: കൊച്ചി ടീം ഉടമകളെ ചോദ്യം ചെയ്യും, തരൂരിനെതിരെ തുടര്‍ നടപടി
Feb 17, 2015, 16:33 IST
ഡെല്‍ഹി: (www.kvartha.com 17/02/2015) സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഐ.പി.എല്‍ ഇടപാടുകളിലേക്ക് നീങ്ങുമ്പോള്‍ കൊച്ചി ടീമിന്റെ ഉടമകളായിരുന്ന റെന്‍ഡേവൂ സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ ഭാരവാഹികളെ ചോദ്യം ചെയ്യുന്നത് കേസില്‍ നിര്‍ണായകമാകും.
അടുത്ത ദിവസം തന്നെ കൊച്ചി ടീമിന്റെ ഉടമകളെ ചോദ്യം ചെയ്യുമെന്നാണറിയാന്‍ കഴിഞ്ഞത്. ഐ പി എല്ലിലെ ഓഹരി വിഹിതം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സുനന്ദയുടെ കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഉടമകളെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടിലെത്താമെന്നും അന്വേഷണ സംഘം കണക്കു കൂട്ടുന്നു. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവ് ലഭിച്ചാല്‍ തരൂരിനെതിരെ കടുത്ത നടപടിയെടുക്കാനാണ് പോലീസിന്റെ ശ്രമം.
സുനന്ദ കേസില്‍ നേരത്തെ മൂന്നുതവണ തരൂരിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കൊച്ചി ടീമിന്റെ ഉടമകളുടെ സാമ്പത്തിക സ്രോതസിനെപ്പറ്റിയും ഇടപാടുകളെപ്പറ്റിയും ഡെല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇനിയും ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഡെല്‍ഹിയില്‍ തന്നെ കഴിയാന്‍ അന്വേഷണ സംഘം തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ചില പരിപാടികള്‍ ഉള്ളതിനാല്‍ അതില്‍ പങ്കെടുക്കാനായി അഞ്ച് ദിവസത്തെ അനുമതി വാങ്ങിയാണ് തരൂര്‍ തിരുവനന്തപുരത്ത് എത്തിയത്.
എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞ് ഡെല്‍ഹിയില്‍ തിരിച്ചെത്തുന്ന തരൂരിനെ സംഘം വീണ്ടും ചോദ്യം ചെയ്യും. അതേസമയം കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ശശി തരൂര്‍ ട്വിറ്ററില്‍ ഇടുകയുണ്ടായി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് മലയാള മാധ്യമങ്ങള്‍ തനിക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ കള്ളത്തരങ്ങളാണെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനമല്ല മാധ്യമങ്ങളില്‍ കാണുന്നതെന്ന മുന്നറിയിപ്പ് നല്‍കുന്ന പ്‌ളക്കാര്‍ഡും തരൂര്‍ പോസ്റ്റ് ചെയ്തിരുന്നു.
അന്വേഷണവുമായി സഹകരിക്കാത്തതിന്റെ പേരില്‍ ഡെല്‍ഹി പോലീസ് തന്നെ ശാസിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വാര്‍ത്ത നിഷേധിച്ച തരൂര്‍ താന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കല്യാണ ഹാളില്‍ പര്‍ദ ധരിച്ചെത്തി കവര്‍ച്ചാ ശ്രമം; തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍
Keywords: Sunanda murder: Tharoor questioned over ownership pattern of Kochi Tuskers, Media, Police, Thiruvananthapuram, IPL, Twitter, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.