ജമ്മു കാശ്മീരിന് പ്രത്യേക സംസ്ഥാന പദവി; മോഡിയെ പിന്തുണച്ച് സുനന്ദ പുഷ്‌കര്‍

 


ഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലഘൂകരിക്കണമെന്ന മോഡിയുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍.  ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അതിനെ കുറിച്ച് ചിന്തിക്കാന്‍ സമയമായെന്നും മോഡി പ്രതികരിച്ചിരുന്നു.

എന്നാല്‍ ആര്‍ട്ടിക്കിള്‍ ആവശ്യമില്ലാത്തതും അനീതിയാണെന്നും കാണിച്ച്  മോഡിക്ക് അനുകൂലമായി സുനന്ദ പുഷ്‌കര്‍ ട്വിറ്ററില്‍ എഴുതി. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യയുടെ അനുഭാവപൂര്‍വമായ പ്രതികരണം ബി.ജെ.പിയെ അമ്പരപ്പിച്ചിരിക്കുകയാണ്. കാശ്മീരിനെ കുറിച്ച് മോഡി നടത്തിയ പ്രസ്താവന  വന്‍വിവാദമായ സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ മൗനം പാലിക്കുന്ന അവസരത്തിലാണ് കാശ്മീര്‍ സ്വദേശിനിയായിരുന്ന സുനന്ദയുടെ പ്രതികരണം.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മോഡി കാശ്മീരിനെ കുറിച്ച് നടത്തിയ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് കാശ്മീരില്‍ നിന്നുള്ള നേതാക്കള്‍ പ്രതികരിച്ചത്.

ജമ്മു കാശ്മീരിന് പ്രത്യേക സംസ്ഥാന പദവി; മോഡിയെ പിന്തുണച്ച്  സുനന്ദ പുഷ്‌കര്‍
 പത്ത് വര്‍ഷം പ്രധാനമന്ത്രിയായാലും ആര്‍ട്ടിക്കിള്‍ മാറ്റാനും കാശ്മീരിന്റെ പ്രത്യേക പദവിയെ ചോദ്യം ചെയ്യാനും  മോഡിക്ക് കഴിയില്ലെന്ന് കാശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല അടക്കമുള്ള നേതാക്കള്‍  പ്രസ്താവന നടത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
അമിതവേഗത: ബൈക്ക് യാത്രക്കാരനെതിരെ കേസ്

Keywords:  Sunanda Pushkar, New Delhi, Congress, Shashi Taroor, Wife, Jammu, Kashmir, Criticism, Lok Sabha, Prime Minister, Election, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia