ഡെല്‍ഹി: കഴിഞ്ഞ വെള്ളിയാഴ്ച ഡെല്‍ഹിയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കേസെടുക്കുമെന്ന് സൂചന. കേസെടുക്കാന്‍ എസ്ഡിഎം നിര്‍ദ്ദേശിക്കുമെന്നാണ് റിപോര്‍ട്ട്. എസ്.ഡി.എമ്മിന്റെ റിപോര്‍ട്ട് ചൊവ്വാഴ്ച പോലീസിന് കൈമാറും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിലുള്ള സുനന്ദ പുഷ്‌കറിന്റെ മരണം ശശി തരൂരിനെ ആകമാനം പിടിച്ചു കുലുക്കിയിരിക്കയാണ്. മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ കേസെടുക്കണമെന്ന് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പോലീസിനോട് ശുപാര്‍ശ ചെയ്യും.
അതേസമയം മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോലീസ് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. സുനന്ദയുടെ മരണത്തിന്റെ വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മരുന്നുകളിലെ വിഷാംശമാണ്(ഡ്രഗ് പോയിസണ്‍) മരണകാരണമെന്ന് പറഞ്ഞിരുന്നു.
അതേസമയം സുനന്ദ മരിച്ച ദിവസം കിടന്നിരുന്ന മുറിയുടെ വാതില്‍ തുറന്നുകിടന്നിരുന്നതായും ജീവനക്കാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മരണം സംഭവിച്ചിരിക്കുന്നത് നാലുമണിയോടെയാണെന്നും മൃതദേഹത്തില്‍ 12 ല്‍ അധികം മുറിവുകള്‍ കാണപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇവയില്‍ പലതും ഭാരിച്ച സാധനങ്ങള്‍ കൊണ്ട് അടിച്ചതുമൂലമാണെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
ഇവ മരണത്തിന് നാലു ദിവസം മുമ്പോ മരണത്തിനു തൊട്ടു മുമ്പോ ഉണ്ടായതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്തു നിന്നും ഡെല്‍ഹിയിലേക്ക് മടങ്ങുന്ന അവസരത്തില്‍ ശശി തരൂരും സുനന്ദയും എയര്‍പോര്‍ട്ടില്‍ വെച്ചും വിമാനത്തിനകത്തുവെച്ചും വഴക്കടിച്ചതായും സാക്ഷികളുടെ മൊഴിയില്‍ പറയുന്നു.
ഇത്തരം മൊഴികളെല്ലാം വിരല്‍ ചൂണ്ടുന്നത് ശശിതരൂരിനെതിരെയാണ്. പോറ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലെ മരുന്നുകളുടെ അമിതമായ ഉപയോഗമാണ് മരണകാരണമെങ്കില്‍ വിഷാംശമുള്ള മരുന്ന് സംഭവദിവസം സുനന്ദ സ്വയം കഴിച്ചതാണോ അതോ മറ്റാരെങ്കിലും ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണോ എന്നും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.
സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെങ്കില്‍ കൂടി പ്രേരണാകുറ്റം ചുമത്തി തരൂരിനെതിരെ കേസെടുക്കാന്‍ വകുപ്പുകളുണ്ട്. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയാണെങ്കില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന നിയമമുണ്ടായിരിക്കേ തരൂര്‍- സുനന്ദ ദമ്പതികള്‍ വിവാഹിതരായി മൂന്നുവര്‍ഷമാവുന്ന സ്ഥിതിക്ക് വിധി ശശി തരൂരിനെതിരാവുകയാണ്.
അതേസമയം ശശി തരൂര്‍, ഹോട്ടലിലെ തരൂരിന്റെ സഹായികള്‍, സുനന്ദയുടെ മകന്‍ ശിവ്മേനോന്‍, സുനന്ദയുടെ സഹോദരന്‍, മാധ്യമപ്രവര്‍ത്തക നളിനി മേനോന്‍ എന്നിവരുടെ മൊഴികളും എസ്ഡിഎമ്മിന്റെ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന 2 പേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു
Keywords: S unanda Pushkar case: Husband Shashi Tharoor given a clean chit, New Delhi, Case, Lok Sabha, Election, Report, Police, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.